“ഒരു ചേട്ടൻ… പോടാ നിന്നെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ? നീ സെക്കന്റ് ഇയർ വെച്ച് കൈ പാസ്റ്റർ ഇട്ട് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ പറഞ്ഞതല്ലേ? എന്നിട്ട് ഇപ്പോൾ കോളേജും കഴിഞ്ഞു റിസൾട്ടും വന്നു.
“അന്ന് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ എങ്ങനെ വരാനാണ്”
“ഹോസ്പിറ്റലിൽ കിടക്കുമ്പോൾ വരാൻ ഞാൻ പറഞ്ഞോ. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയിട്ട് എത്ര അവസരം കിട്ടി. അപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞു നീ ഒഴിഞ്ഞു മാറി. പക്ഷെ ഇത്തവണ ഞാൻ വിടില്ല റിസൾട്ട് വരുമ്പോൾ എല്ലാം പാസ്സ് അയാൾ പോകാം എന്ന് നീ പറഞ്ഞതല്ലേ.”
“അത് ഞാൻ മനപ്പൂർവം വരാത്തത് ഒന്നുമല്ലല്ലോ? ഓരോ കാര്യങ്ങൾ വന്ന് ചാടിയിട്ടല്ലേ. ഇപ്പോൾ തന്നെ സാറയുടെ കാര്യം ആയത് കൊണ്ടല്ലേ ഞാൻ പറയുന്നത്. നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ നിന്റെ കൂടെ വരാൻ വയ്യാത്തത് കൊണ്ട് ഞാൻ ഒഴിഞ്ഞു മാറുകയാണെന്ന്” ഞാൻ കുറച്ചു സെന്റി ആകാൻ ശ്രമിച്ചു.
“അങ്ങനെ അല്ലെന്ന് ആർക്കറിയം…”
“ഐഷു നീ എന്തൊക്കെയാ ഈ പറയുന്നത്, മതി നമുക്ക് ഈ ചർച്ച ഇവിടെ നിർത്താം. ഇല്ലെങ്കിൽ നമ്മൾ തമ്മിൽ പിണങ്ങും. എൻഗേജ്മെന്റിന്റെ സമയത്ത് അത് വേണ്ട.”
“ഓഹ് ഞാൻ എന്തെങ്കിലും പറഞ്ഞാൽ അപ്പോഴേക്കും സെന്റി അടിച്ച് എന്റെ വാ അടപ്പിക്കും.”
“ഡി…” എനിക്ക് നല്ല ദേഷ്യം വന്നത് കൊണ്ട് എന്റെ ശബ്ദം വല്ലാണ്ട് അങ്ങ് ഉയർന്ന് പോയി. അത് കേട്ട് ഐഷു പേടിച്ചു എന്ന് അവളുടെ ഞെട്ടലിൽ നിന്നും മനസ്സിലായി. പക്ഷെ പെട്ടെന്ന് ആ പേടിയൊക്കെ എങ്ങോ പോയി മറഞ്ഞത് പോലെ എന്നെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് അവൾ ഇറങ്ങി പോയി.
പുല്ല് വേണ്ടായിരുന്നു. അന്ന് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഞാൻ പറഞ്ഞതാണ് നമുക്ക് ഒരു ലോങ്ങ് റൈഡിന് പോകാമെന്ന്. പക്ഷെ അതിന് ശേഷം അവസരം കിട്ടിയില്ല. അങ്ങനെ ഒട്ടും കിട്ടിയില്ലെന്ന് പറയാൻ പറ്റില്ല. എന്റെ ബൈക്ക് ലോങ്ങ് ട്രിപ്പിന് അത്ര യോജിച്ച വണ്ടിയല്ലാത്തത് കൊണ്ട് ഞാൻ മടിച്ചതാണ്. അവസാനം കോളേജ് കഴിയാറായപ്പോൾ അവളുടെ വാശി കൂടി പോയെ പറ്റു എന്നായപ്പോൾ ഞാൻ അച്ഛനെ സോപ്പിട്ട് ഒരു R.E എടുത്തു.
പക്ഷെ അപ്പോഴേക്കും പ്രൊജക്റ്റ്, കോളേജ് ഡേ, ഫേർവൽ ഒക്കെയായി മുടിഞ്ഞ തിരക്കായിപ്പോയി. പിന്നെ എക്സാം കഴിഞ്ഞാണ് ഒന്ന് ഫ്രീ ആയത്. അപ്പോൾ പോകാമെന്നു ഞാൻ പ്ലാൻ ചെയ്തതാണ്. അപ്പോഴാണ് പാരാ അപ്പന്റെ രൂപത്തിൽ വരുന്നത്. മൂപ്പരുടെ ഇവിടെത്തെ ഓഫീസ് രണ്ട് മാസം ഞാൻ നോക്കണമെന്ന്. എന്നെ കൊണ്ട് വേറെ പ്രയോജനമൊന്നും ഉണ്ടായിട്ടല്ല. റിസൾട്ട് വരുന്നത് വരെ ഞാൻ വെറുതെ നിൽക്കരുത്. പിന്നെ എന്നെ കൊണ്ട് പപ്പയുടെ ബിസ്സിനെസ്സും പഠിപ്പിക്കണം.