പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]

Posted by

സാഗർ ഒന്നും അറിയാത്ത പോലെ നിന്ന് ഐഷുവിന്റെ കൂട്ടുകാരിയിൽ നിന്ന് ഫോട്ടോ സംഘടിപ്പിക്കുന്നു അത് വരുമ്പോൾ തന്നെ സ്ക്രീൻ ഷോട്ട് എടുക്കുകയാണെങ്കിൽ ആ പെണ്ണ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല…..
പ്രിയക്ക് വേണ്ടി സാഗർ ഇത് ചെയുന്നു അങ്ങനെ ആണെങ്കിൽ ഇനി എങ്ങാനും ആരെങ്കിലും ഇത് കണ്ടുപിടിച്ചാൽ തന്നെ ഒരു പരിധി വരെ പ്രിയ സേഫ് ആണ് സഗറിന് അവന്റെ പ്രേതികാരം നടക്കുകയും ചെയും അപ്പോൾ സാം പറഞ്ഞപോലെ പ്രെത്യക്ഷത്തിൽ നോക്കുമ്പോൾ കുറ്റകാരൻ സാമും കണ്ടുപിടിച്ചു കഴിഞ്ഞപ്പോൾ പ്രതി സഗറും ആകുന്നു……

ഇത് എന്റെ മാത്രം അനുമാനമാണ് ഞാൻ ഇത് ശെരിയാണെന്ന് ഒരുളും സ്ഥാപിക്കുന്നില്ല… ചിലപ്പോൾ ഇതൊക്കെ എന്റ പൊട്ടാബുധിക്ക് തോന്നിയതും ആകാം 😁😁😁

സ്നേഹത്തോടെ,
EYM😈

//

ഇതിന്റെ മറുപടിയാണ് ഈ സീസൺ….

” There are no accidents… There is only some purpose that we haven’t yet understood.”
~ Deepak Chopra

#########################

സീസൺ 2 ബിഗിൻസ്…..

“സാമേ നീ വരുന്നുണ്ടോ..?” ഐഷു കലിപ്പിലാണത് ചോദിച്ചത്.

“നിനക്ക് എന്താ ഐഷു പറഞ്ഞാൽ മനസ്സിലാകാത്തത്…! ഈ സമയത്ത് എങ്ങനെയാണ്…!” നിസ്സഹായനായി ഞാൻ പറഞ്ഞു.

“എനിക്ക് അതൊന്നും കേൾക്കണ്ട നീ ഓരോന്നു പറഞ്ഞ് എന്നെ പറ്റിക്കാൻ തുടങ്ങിയിട്ട് കുറെയായി, ഇനി പറ്റില്ല ഇത്തവണ ഏതായാലും പോയെ പറ്റു”

“ഡി പ്ലീസ്… സാറയുടെ നിശ്ചയം കഴിഞ്ഞാൽ പിറ്റേന്ന് നമ്മൾ പോകുന്നു പോരെ” എന്റെ പെങ്ങളാണ് സാറ…!

“പറ്റില്ല… പറ്റില്ല… പറ്റില്ല… എനിക്ക് ഇപ്പോൾ തന്നെ പോണം നീ തന്നെയല്ലേ എനിക്ക് വാക്ക് തന്നത്.”

“ഞാൻ തന്നെയാ നിനക്ക് വാക്ക് തന്നത് പക്ഷെ അതിനിടക്ക് ഇങ്ങനെ ഒരു വള്ളിക്കെട്ട് വന്ന് കേറുമെന്ന് ഞാൻ കരുതിയോ, ഏതായാലും ഒരാഴ്ച കഴിഞ്ഞാൽ അവളുടെ എൻഗെജ്‌മന്റ് ആണ് അതിനടക്ക് എങ്ങനെയാണ്?”

“നീ ഒന്നും പറയണ്ട നമ്മൾ പ്ലാൻ ചെയ്യ്ത പോലെ പോയാൽ എൻഗേജ്മെന്റിന്റെ തലേന്ന് രാത്രി ഇങ്ങെത്താം!”

“ഡി അപ്പോൾ എൻഗേജ്മെന്റിന്റെ ഒരുക്കങ്ങൾ ഒക്കെ ആരാ ചെയ്യുന്നത്. അവൾക്ക് ആകെയുള്ള ചേട്ടനല്ലേ ഞാൻ…”

Leave a Reply

Your email address will not be published. Required fields are marked *