“നടക്കില്ല മോനെ നടക്കില്ല എന്ന് പറഞ്ഞാൽ നടക്കില്ല.”
“പുല്ല് ഈ സാധനത്തിനെ കല്യത്തിന് മുമ്പ് ഇങ്ങോട്ട് കൊണ്ട് വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ” എന്റെ ആത്മാഗതം അൽപ്പം ഉച്ചതിലായിരുന്നു. അവൾ കേട്ടെന്ന് തോനുന്നു.
” നീ എന്തെങ്കിലും പറഞ്ഞോ? ”
“ഏയ്…!
പ്ലീസ്ടി തണുപ്പ് സഹിക്കാൻ പറ്റാത്തത് കൊണ്ടല്ലേ?” ഞാൻ വീണ്ടും ഒന്ന് സോപ്പിട്ടു.
” ഒരെണ്ണം…! അത് കിട്ടിയാൽ മര്യാതക്ക് കിടന്നുറങ്ങുമോ? ”
” നീയാണെ സത്യം…!” ഞാൻ സത്യം ചെയ്തു.
” മ്മം… എന്നാൽ കണ്ണടക്ക്. ”
ഞാൻ കണ്ണടച്ചു.
അവളുടെ ചുണ്ടുകൾ പ്രതീക്ഷിച്ചു എന്റെ ചുണ്ടുകൾ നനച്ചു റെഡിയായി ഇന്നെങ്കിലും അത് കിട്ടിയത് എന്റെ വലത്തെ കവിളിലാണ്. പുല്ല് ഇത് ഒരു മാതിരി തേപ്പ് പരുപാടി ആയിപ്പോയി.
ഞാൻ പെട്ടെന്ന് കണ്ണ് തുറന്ന് എന്റെ പ്രതിഷേധം അറിയിക്കുന്നതിന് മുമ്പ് ഞാൻ എന്താണ് പറയാൻ വരുന്നത് എന്ന് മനസ്സിലാക്കിയത് പോലെ അവൾ കടുപ്പിച്ചു എന്നെ ഒരു നോട്ടം നോക്കി.
എന്തെങ്കിലും പറഞ്ഞാൽ സീൻ കോണ്ട്ര ആകും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ കിടന്നു കണ്ണുകൾ മൂടി. ഇത് കണ്ട് ഒരു ചെറു മന്ദാഹാസത്തോടെ അവളും എന്റെ അരുകിൽ കിടന്നു.
പതിയെ ഞങ്ങൾ നിദ്രയെ പുൽകി…
തുടരും….
########################
അപ്പോൾ കമന്റ് സെക്ഷനിൽ കാണാം.