വായിക്കാമായിരുന്നു.
തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലേക്കാണ് ഞങ്ങളുടെ ആദ്യ യാത്ര അവിടെ നിന്നും തെക്കൻ കേരളം ഒന്ന് കറങ്ങി കന്യാകുമാരി. അവിടെ നിന്നും തമിഴ്നാട് ഒന്ന് കറങ്ങി പാലക്കാട് വഴി തിരിച്ചു നാട്ടിലേക്ക് അതാണ് പ്ലാൻ.
മൂന്നാറിന്റെ ഭംഗി അത് വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല. അതൊരു വികാരമാണ്….
എനിക്കും ഐഷുവിനും ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്ന്….
അതും എന്റെ പെണ്ണിന്റെ കൂടെ… ഈ യാത്രയിലെ ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.
ഐഷുവിന്റെ കയ്യും പിടിച്ച് ഞാൻ മൂന്നാറു മുഴുവൻ കറങ്ങി നടന്നു ( എന്റെ കയ്യും പിടിച്ചു ഐഷു കറങ്ങി നടന്നു എന്ന് പറയുന്നതാകും കൂടുതൽ സത്യം )
അങ്ങനെ യാത്രയുടെ ഒരു പകൽ ഞങ്ങൾ മൂന്നാറിൽ കാണാൻ പറ്റുന്ന സ്ഥലങ്ങളൊക്കെ കണ്ടു.
ഇന്ന് രാത്രി ഇവിടെ തങ്ങി നാളെ രാവിലെ വീണ്ടും യാത്ര തിരിക്കാനാണ് പ്ലാൻ. റിസോർട്ട് നേരത്തെ തന്നെ ബുക്ക് ചെയ്തത് കൊണ്ട് അതിന് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല.
റൂമിലെത്തി ഒന്ന് കുളിച്ചിട്ടാണ് ഞങ്ങൾ കിടന്നത്. പകല് മുഴുവനുള്ള അലച്ചിലിന്റെ ക്ഷീണം മാറാൻ വേണ്ടി നല്ല വിസ്തരിച്ച് തന്നെ ഞാൻ കുളിച്ചു. പക്ഷെ വെള്ളത്തിന്റെ തണുപ്പും പുറത്തെ തണുപ്പും കാരണം കിടന്നിട്ട് ഉറക്കം വന്നില്ല.
“ഐഷു… ഐഷു…” ഉറക്കം വരണ്ട് അടുത്ത് കിടന്ന ഐഷുവിനെ ഞാൻ വിളിച്ചു.
“എന്താ സാമേ? നീ ഉറങ്ങീലെ?” അവൾ ഉറക്കചടവിൽ ചോദിച്ചു.
“ഇല്ലടി ഉറക്കം വരുന്നില്ല” ഞാൻ അവളോട് കൂടുതൽ ചേർന്ന് കിടന്ന് കൊണ്ട് പറഞ്ഞു.
“അതെന്താ ഉറക്കം വരാത്തത്.”
“അത് പിന്നെ ഭയങ്കര തണുപ്പ്…”
“പിന്നെ ഇവിടെ തണുപ്പല്ലാതെ ചൂടായിരിക്കുമോ?”
“അതല്ലടി…”
“പിന്നെ…!”
“ഈ തണുപ്പ് മാറ്റാൻ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ…”
“തണുപ്പ് മാറ്റാൻ ഇവിടെ ഇപ്പോൾ എന്താ ഉള്ളത്.” ഐഷു സംശയത്തോടെ എന്നെ നോക്കി.
അതിന് മറുപടിയായി ഞാൻ എന്റെ ചൂണ്ടു വിരൽ അവളുടെ അദരങ്ങളിൽ സ്പർശച്ചു കാണിച്ചു.
“മോന്റെ ഉദ്ദേശം മനസ്സിലായി! പക്ഷെ നടക്കില്ല.” അവൾ നിഷേധ അർത്ഥത്തിൽ തലയാട്ടി കൊണ്ട് പറഞ്ഞു.
” എന്റെ പൊന്നല്ലേ! ഒരെണ്ണം… ” ഞാൻ കെഞ്ചി.