“പോടാ ചെറുക്കാ നീ പറഞ്ഞിട്ടൊന്നുമല്ല, ഞാൻ അവിടെ അത്രയും ഷോ കാണിച്ചിട്ടാണ്”
“അവളുടെ ഒരു ഷോ… നിന്നെ മമ്മി കാണണമെന്ന് പറഞ്ഞിട്ടുണ്ട്. കിട്ടാനുള്ളത് തന്നെ അങ്ങ് വാങ്ങിച്ചോണം വക്കാലത്ത് പിടിക്കാൻ ഞാൻ വരില്ല.”
“മമ്മി കലിപ്പിലാണോ…”
“പിന്നെ അങ്ങനെയൊക്കെ ചെയ്താൽ കലിപ്പില്ലാണ്ട് ഇരിക്കുമോ?”
” അത് ഞാൻ അപ്പോഴത്തെ ദേഷ്യയാത്തിന്. ”
” നിന്റെ ഒരു ദേഷ്യം ഇനിയെങ്കിലും പറഞ്ഞ് മമ്മിയെ സോപ്പിടാൻ നോക്ക്. അല്ലെങ്കിലും മമ്മിയെ സോപ്പിടാൻ നീ കഴിഞ്ഞെട്ടെ വേറെ ആളുള്ളൂല്ലോ? ”
” പോടാ അത് ഞാൻ നോക്കിക്കോളാം. ഇപ്പോൾ ഏതായലും നമ്മക്ക് പുറത്ത് പോകും, നാളെ പോകുമ്പോൾ കൊണ്ട് പോകാൻ എനിക്ക് കുറച്ച് സാധനം വാങ്ങിക്കണം. ”
” എന്നാൽ വാ പോകാം…!”
“അതിന് ആദ്യം നീ എന്നെ ഒന്ന് വിട് ഞാൻ പോയി ഒന്ന് ഫ്രഷായിട്ട് വരട്ടെ.” ഞാൻ അവളെ വിട്ടപ്പോൾ അവൾ ഒന്ന് ദീർഘ ശ്വസം വിട്ട ശേഷം. ഒരു ടവൽ എടുത്ത് ബാത്റൂണിലേക്ക് പോയി.
” ഒരു പത്ത് മിനുറ്റേ… ” അവൾ ബാത്‌റൂമിൽ ഡോർ ക്ലോസ് ചെയ്യുന്നതിന് മുമ്പ് വിളിച്ചു പറഞ്ഞു. പിന്നെ ഞാൻ അവളുടെ കട്ടിലിൽ കേറി കിടന്ന് വെറുതെ വാട്സാപ്പ് സ്റ്റാറ്റസുകളും നോക്കി കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഐഷു ടവൽ മാറിന് മുകളിൽ കേട്ടി വെച്ച് ഇറങ്ങി വന്നു. മുടിയിൽ നിന്നും ഇപ്പോഴും ഒലിച്ച് വീഴുന്ന വെള്ളം അവളുടെ തുടുത്ത ദേഹത്ത് കൂടി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഓടി ഇറങ്ങി വന്നപ്പോൾ റൂമിൽ നിൽക്കുന്ന എന്നെ കണ്ടപ്പോൾ പെണ്ണൊന്നു പരുങ്ങി.
“നീ എന്തിനാ ഇവിടെ ഇരിക്കുന്നെ ഹാളിൽ പോയിരിക്ക് ഞാൻ ഡ്രസ്സ് ചെയ്ത് ദാ വരുന്നു. ” അവളുടെ ഉയർന്ന നിശ്വാസം നിയന്ത്രിച്ചു കൊണ്ടവൾ പറഞ്ഞു.
“ഓഹ് ഇപ്പോൾ നമ്മൾ പുറത്ത്…” ഞാൻ ഒരല്പം പുച്ഛത്തോടെ പറഞ്ഞു.
“ഹാം…” അവളും അതെ പുച്ഛം തിരിച്ചിട്ടു.
ഞാൻ പതിയെ കട്ടിലിൽ നിന്നും എഴുനേറ്റ് വാതിലിന് അടുത്തേക്ക് നടന്നപ്പോൾ അവൾ ഡ്രസ്സ് എടുക്കാൻ വേണ്ടി പോയതും, ഞാൻ പെട്ടെന്ന് തിരിഞ്ഞ് അവളുടെ കയ്യിൽ പിടിച്ച് വലിച്ചു. അതിന്റെ ശക്തിയിൽ അവൾ എന്റെ ദേഹത്തേക്ക് വീണു. അപ്പോൾ ഞാൻ അവളെ കെട്ടിപ്പിടിച്ച് കാട്ടിലേക്ക് മറിഞ്ഞു.
“അയ്യേ… എന്താ ചെറുക്കാ ഈ കാണിക്കുന്നത്. എന്നെ വിട്ടേ എനിക്ക് ഡ്രസ്സ് മാറ്റണം.” കട്ടിലിൽ എന്റെ മുകളിൽ കിടന്ന് കൊണ്ട് വെട്ടി കൊണ്ട് അവൾ പറഞ്ഞു, എന്നാൽ അവൾക്ക് രക്ഷപെടാൻ കഴിയാത്ത വിധം ഞാൻ അവളെ രണ്ട് കയ്യും കൊണ്ട് പൂട്ടിയിരുന്നു.
“നീ അടങ്ങ് ഞാൻ വിടാം…” വീണ്ടും അവൾ പ്രധിരോധം തുടർന്നപ്പോൾ ഞാൻ പറഞ്ഞു.
“എന്നാൽ വിട്” അവൾ മുഖം കൊട്ടി പറഞ്ഞു.