ദിവസമായി. നീ അന്ന് റിസൾട്ട് വന്നിട്ട് ട്രിപ്പ് പോകാം എന്ന് പറഞ്ഞപ്പോൽ ഞാൻ കരുതി, ട്രിപ്പിന്റെ ഇടക്ക് നിന്നോട് ഇനി ഒരിക്കലും എന്നെ ഇങ്ങനെ തനിച്ചാക്കരുത് എന്ന് പറയാമെന്ന്. ഇനിയും വയ്യടാ… നീ ഇല്ലാതെ എന്നെ കൊണ്ട് പറ്റില്ലടാ…” അവൾ ഒരു തേങ്ങലോടെ പറഞ്ഞു നിർത്തി. അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ അവളെ ഘാടമായി പുണർന്നു. എന്നോട് ചേർത്തു, ഇനി ഒരിക്കലും അലില്ല എന്ന എന്റെ നിശബ്ദമായ വാക്കായിരുന്നു അത്.
” ഐഷു… ” കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം എന്റെ കൈ അവളെ മോചിപ്പിച്ചു കൊണ്ട് ഞാൻ വിളിച്ചു. അവൽ തല ഉയർത്തി എന്റെ മുഖത്ത് നോക്കി, നെറ്റി ഉയർത്തി എന്താ എന്ന് ആംഗ്യം കാട്ടി… കുറഞ്ഞെങ്കിലും ഇപ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റുന്നുണ്ടായിരുന്നു.
” ഇങ്ങനെ പിരിഞ്ഞിരിക്കുമ്പോൾ നിനക്ക് മാത്രമേ വിഷമുള്ളു എന്നാ നീ വിചാരിക്കണേ? ” കണ്ണിൽ വിടർന്ന അത്ഭുതമായിരുന്നു അവളുടെ മറുപടി.
” സ്റ്റഡി ലീവ് സമയത്ത് നിന്നെ കാണണ്ടിരിക്കാൻ പറ്റാണ്ട് എത്ര ദിവസം ഞാൻ ഇങ്ങോട്ട് പുറപ്പെട്ടതാണെന്ന് അറിയോ? എത്ര ദിവസം നിന്റെ വീടിന് മുന്നിൽ വന്ന് തിരിച്ചു പോയിട്ടുണ്ടെന്ന് അറിയോ? ” അവളുടെ കണ്ണിൽ ഒരേ സമയം സംശയവും അതിശയവും ഞാൻ കണ്ടു.
” കോളേജ് കഴിഞ്ഞ് പപ്പ ഓഫ്‌സിൽ പോകാൻ പറഞ്ഞപ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നു. നിന്നെ കാണാത്ത ഓരോ ദിവസവും എനിക്ക് എന്ത് വീർപ്പ് മുട്ടലായിരുന്നു എന്ന് അറിയോ? ഓരോ ദിവസവും ഞായറാഴ്ച ആകാനുള്ള കാത്തിരുപ്പായിരുന്നു. ” ഞാൻ പറഞ്ഞു നിർത്തി. അത് കേട്ട് കഴിഞ്ഞ് അവളെന്റെ നെഞ്ചിലേക്ക് അമർന്ന്, എന്നെ ഘാടമായി പുണർന്നു.
” വീടിന് മുന്നിൽ വന്ന് തിരിച്ച് പോകാതെ നിനക്ക് എന്റടുത്തേക്ക് വരാൻ പാടില്ലായിരുന്നോ? ” ആ ആലിംഗനത്തിനടയിൽ അവൾ ചോദിച്ചു.
” വരാമായിരുന്നു, പക്ഷെ അപ്പോൾ തോന്നി ഈ കരഞ്ചിയുടെ മുഖം കാണുന്നതിനേക്കാൾ നല്ലത് തിരിച്ച് പോകുന്നതാണെന്ന്. ” ഒരല്പം നർമ്മം ചേർത്ത് ഞാൻ അതിന് മറുപടി കൊടുത്തു.
” കരഞ്ചി നിന്റെ… പോടാ അവിടുന്ന്… ” എന്റെ വയറ്റിൽ വിരൽ കയറ്റി കുത്തി കൊണ്ടാണ് അവളത് പറഞ്ഞത്. ഞാൻ വേദന കൊണ്ട് വീണ്ടും അവളെ എന്നോട് ചേർത്ത് അമർത്തി.
“ഡീ…”
“മ്മ്മ്…” അവൾ ഒന്ന് മൂളി.
“നിന്റെ കയ്യിൽ ട്രാവൽ ബാഗ് ഉണ്ടോ?” എന്റെ ചോദ്യം കേട്ട് അവൾ മുഖമുയർത്തി എന്റെ കണ്ണിൽ നോക്കി. അവളുടെ കണ്ണിലെ കുസൃതി കണ്ട് എനിക്ക് ചിരി വന്നു. വാശി പിടിച്ച് കളിപ്പാട്ടം സ്വന്തമാക്കിയ, കുട്ടിയുടെ ഭാവമായിരുന്നു അവൾക്ക്.
“അതിന് പപ്പയും മമ്മിയും സമ്മതിച്ചോ?”
“അതൊക്കെ സമ്മതിപ്പിച്ചു മോളെ.”
“ശെരിക്കും…”
“മോളു ഈ സാമിനെക്കുറിച്ച് എന്താ വിചാരിച്ചു വെച്ചേക്കുന്നത്.”