അവൾ ലോക്ക് എടുത്തു എന്ന് മനസ്സിലായത് കൊണ്ട് അവൾ ഡോർ തുറന്നു എന്നെനിക്ക് മനസ്സിലായി. ഞാൻ ഡോർ തുറന്ന് അകത്ത് കയറി. മാഡം കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണ്.
“ഡി ഐഷു എഴുന്നേറ്റെ…” കട്ടിലിൽ അവളുടെ അടുത്ത് ഇരുന്ന് കൊണ്ട് ഞാൻ വിളിച്ചു. പക്ഷെ മേഡത്തിന് യാതൊരു മൈന്റുമില്ല.
“ഐഷു…” ഞാൻ അല്പ്പം ശബ്ദം ഉയർത്തി വിളിച്ചു. എന്നിട്ടും ഒരു പ്രതികരണവുമില്ല. ഞാൻ ശ്രദ്ധിച്ചപ്പോൾ അവളിൽ നിന്നും ഒരു ഏങ്ങലിന്റെ ശബ്ദം കേൾക്കുണ്ടുണ്ട്.
പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവളെ പിടിച്ചു തിരിച്ചു കിടത്തി. അവൾ അല്പ്പം ബലം പിടിച്ചെങ്കിലും ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അവളെ തിരിച്ചു കിടത്തി മുഖത്തേക്ക് നോക്കിയപ്പോൽ എന്റെ നെഞ്ച് ഒന്ന് കാളി…
പെണ്ണിന്റെ രണ്ട് കണ്ണിൽ നിന്നും വെള്ളം പൈപ്പ് തുറന്ന് വിട്ടത് പോലെ വന്ന് കൊണ്ടിടിക്കുന്നു.
“അയ്യേ എന്താ ഐഷു ഇത്… നീ കരയുവാ…” എന്റെ ചോദ്യത്തിന് അവൾ തല ഉയർത്തി എഴുന്നേറ്റ് രണ്ട് കയ്യും കൊണ്ട് എന്നെ ബലമായി കെട്ടി പിടിച്ച് തല എന്റെ നെഞ്ചിലേക്ക് പൂഴ്ത്തി. അവളുടെ കണ്ണീർ എന്റെ നെഞ്ചിൽ വീണപ്പോൾ അത് തിളച്ച വെള്ളം പോലെ അതിനെ പൊള്ളിച്ചു.
“എന്നെ ഒരു അഹങ്കാരി ആയിട്ട് ആയിരിക്കുമല്ലേ എല്ലാരും കാണുന്നേ…?” അവൾ ഒരു ഏങ്ങലോടെ ചോദിച്ചു. എനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല.
“എനിക്ക് പറ്റാത്തത് കൊണ്ടാട… നിന്നെ ഒരു ദിവസം പോലും കാണാണ്ടിരിക്കാൻ പറ്റാത്തത് കൊണ്ടടാ…” അവൾ വിങ്ങി വിങ്ങി പറഞ്ഞു.
“നീ എന്തൊക്കെയാ ഈ പറയുന്നേ ഐഷു. അതിന് നിന്നെ പിരിഞ്ഞ് ഞാൻ എങ്ങോട്ടാ പോയത്?”
” നീ പോയില്ല പക്ഷെ… നമ്മൾ ഒന്ന് നേരെ ചൊവ്വേ കണ്ടിട്ട് എത്ര കാലമായി… ”
“അതിന് നമ്മൾ എപ്പോഴാ കാണാണ്ടിരുന്നേ ഓഫീസിൽ പോകുമ്പോൾ പോലും ഞായറാഴ്ച്ച ഞാൻ ഇങ്ങ് വരില്ലേ?” അതിനു ഒരു തേങ്ങലായിരുന്നു മറുപടി. പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല അവളെ എന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.
കുറച്ചു നേരത്തെ തേങ്ങലിന് ശേഷം വീണ്ടും അവൾ പറഞ്ഞ് തുടങ്ങി.
“കോളേജിൽ സ്റ്റഡി ലീവ് ആയപ്പോൾ, മുതൽ പിരിഞ്ഞിരിക്കാൻ തുടങ്ങിയതാ. നിന്നെ കാണണ്ടിരിക്കുന്ന ഓരോ നിമിഷവും എനിക്കു ശ്വാസം മുട്ടുന്നത് പോലെയാണ്.”
“അതിന് സ്റ്റഡി ലീവിന് വീട്ടിൽ ഇരുന്ന് പഠിച്ചാൽ മതി കിന്നാരിക്കാൻ വരണ്ടെന്ന് നീയല്ലേ പറഞ്ഞത് ഐഷു…?”
“ഞാൻ തന്നെയാ, ഞാൻ തന്നെയാ പറഞ്ഞത്. പക്ഷെ നിന്നെ കാണാണ്ടിരിക്കുമ്പോൾ… എനിക്ക് പറ്റണില്ലടാ… അപ്പോൾ വിചാരിച്ചു കോളേജ് കഴിഞ്ഞാൽ നീ എപ്പോഴും എന്റെ ഒപ്പം കാണുമല്ലോ? അത് ഓർത്താണ് ക്ഷമിച്ചിരുന്നത്. പക്ഷെ കോളേജ് കഴിഞ്ഞ് നീ ഓഫിസിൽ പോകാൻ തുടങ്ങിയപ്പോൾ, എനിക്ക് നിന്നെ കാണാൻ കിട്ടുന്നത് ആഴ്ച്ചയിൽ ഒരു