കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 1
Covid Testinidayile Parichayam Puthukkal Part 1 | Author : SameerM
കഥയുടെ ആദ്യ രണ്ട് ഭാഗങ്ങളിൽ കഥ മാത്രം ആയിരിക്കും. അതുകൊണ്ട് കൂടുതൽ വേണ്ടവർ മൂന്നാമത്തെയോ നാലാമത്തെയോ ഭാഗത്തിനായി കാത്തിരിക്കുക…
അങ്ങനെ 2020ലെ ലോക്ക്ഡൗണാകെ കഴിഞ്ഞു പയ്യെ എല്ലാവരും ഏകദേശം പഴയപോലെ ആയിക്കൊണ്ടിരിക്കുമ്പോൾ ആണ്, ഒരു ദിവസം എനിക്കൊരു വല്ലായ്മ പോലെ തോന്നിയത്. ബിസിനെസ്സ് ആയതുകൊണ്ടും ,ചുറ്റുപാടും യാത്രകൾ ചെയ്‌യുന്നത്കൊണ്ടും, കൊറോണ എന്ന മഹാമാരി നാട്ടിൽ നിന്ന് അറ്റുപോവാത്തത് കൊണ്ടും ഉള്ളിൽ ചെറിയൊരു ഭയം തോന്നായ്ക ഇല്ല..അങ്ങിനെ ചെറിയ ലക്ഷണങ്ങൾ ആയത്കൊണ്ട് ഒന്നു പോയി ടെസ്റ്റ് ചെയ്തേക്കാം എന്ന് കരുതി..ഹോസ്പിറ്റൽ പോയി ടെസ്റ്റ് ചെയ്ത് റിസൽറ്റിനായി കാത്തിരിക്കുമ്പോൾ ആണ്, ഒരു 30-35 തോന്നിക്കുന്ന സ്ത്രീ എന്റെ കുറച്ചു അപ്പുറത്ത് വന്ന് ഇരുന്നത് ശ്രദ്ധയിൽ പെട്ടത്. മാസ്‌ക് വച്ചിരിക്കുന്നത് കൊണ്ട് മുഖം വ്യക്തമായിരുന്നില്ല.എങ്കിലും എവിടെയോ കണ്ട് മറന്ന കണ്ണുകൾ പോലെ തോന്നിയിരുന്നു..വായ നോക്കി എന്നുള്ള പേര് വരുത്തണ്ട എന്ന് കരുതി ഞാൻ അത്ര നോക്കാൻ നിന്നില്ല.. ലെഗ്ഗിങ്‌സും ടോപ്പും ആയിരുന്നു അവരുടെ വേഷം..ആര് കണ്ടാലും ഒന്ന് നോക്കി പോവുന്ന തരത്തിലുള്ള സൗന്ദര്യത്തിന് ഉടമ ആയിരുന്നു പുള്ളിക്കാരി..
അങ്ങിനെ ഇരിക്കുമ്പോൾ ആണ് കൗണ്ടറിൽ നിന്നും എന്റെ പേര് വിളിക്കുന്നത്. റിസൾട്ട് വന്നു, നെഗറ്റീവ് ആണ് എന്നുള്ളത്..ദൈവത്തിന് സ്തുതിയും പറഞ്ഞു അപ്പോൾ തന്നെ..
എന്നെ പരിചയപ്പെടുത്തിയില്ലലോ..ഞാൻ സമീർ.. എറണാകുളം ആണ് സ്വദേശം..ബിസിനസ്സ് ആണ് തൊഴിൽ..കാണാനൊക്കെ തരക്കേടില്ലാത്ത, അത്യാവശ്യം അലമ്പല്ലാത്ത ശരീരമുള്ള ഒരു 26 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ..
അങ്ങിനെ ആലോചിച്ചപ്പോൾ ആണ്, 2 ദിവസം കഴിഞ്ഞ് ഒരു യാത്ര ഉള്ളതുകൊണ്ട്, ഉള്ള അസ്വസ്ഥത കൂടേണ്ട എന്ന് കരുതി ഡോക്ടറെ കണ്ടിട്ട് മരുന്നും വാങ്ങി പോവാം എന്ന് വിചാരിച്ചത്..അങ്ങനെ ഡോക്ടറെ കണ്ട് ഇറങ്ങുമ്പോൾ ആണ്, nurse അടുത്ത പേഷ്യന്റിന്റെ പേര് വിളിക്കുന്നത് കേട്ടത്.. ലതിക, ഞാൻ ഒന്നുകൂടെ ആ മുഖത്തേക് നോക്കി, നേരത്തെ കണ്ട അതേ മുഖം. മരുന്ന് ഉള്ളത്കൊണ്ട് ഫർമസിയിലേക് പോയി..