പക്ഷേ വിധി അവനോട് വീണ്ടും ക്രൂരത കാണിച്ചു
ഞങ്ങൾ ICU വിന് മുൻപിൽ എത്തുന്നതിനുമുമ്പേ
അവന്റെ അമ്മ ഈ ലോകത്തോട് വിടപറഞ്ഞു
ഞാൻ അനിയനെ വിളിച്ചു വരുത്തി ആവുന്ന സഹായങ്ങൾ ചെയ്തുകൊടുക്കാനും ആശുപത്രി ബില്ല് അടക്കാനും അവനെ ഏൽപ്പിച്ചു
പിന്നീട് 4 ദിവസം കഴിഞ്ഞു അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ ആക്കി 15 ദിവസം കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചു ബാഗ്ലൂർ പോയി
അതിനു ശേഷം ആറു മാസം കഴിഞ്ഞാണ് നാട്ടിൽ എത്താൻ സാധിച്ചത് . അമ്മയും ആയി സംസാരിച്ചു ഇരിക്കുമ്പോളാണ് മനുകുട്ടനെ ഒന്ന് കാണണം എന്ന് തോന്നിയത്
അനിയനോട് കാര്യം സൂചിപ്പിച്ചപ്പോഴാണ് അവൻ പറയുന്നത് ചേച്ചിയെ ചോദിച്ചുകൊണ്ട് അവൻ 2രണ്ടു മൂന്ന് തവണ കടയിൽ വന്നിരുന്നു
എന്നെ കാണാനോ ? അവൻ എന്തിനാ വന്നത് ?
അന്ന് അവന്റെ അമ്മയെ ഇടിച്ച വണ്ടി പോലീസ് കണ്ടെത്തി
പോലീസും ആ പാർട്ടിയും ചേർന്ന് കുറച്ചു പൈസ കൊടുത്തു ആ പാവത്തിനെ പറ്റിച്ചു അവർ കേസ് ഒതുക്കി തീർത്തു
അന്ന് ചേച്ചി ആശുപത്രിയിൽ അടച്ച പൈസ തരാൻ വേണ്ടിയാണ് അവൻ വന്നത് കുറെ അന്വേഷിച്ചാണ് എന്നെ കണ്ടുപിടിച്ചത്
അതിനു ശേഷം 2 തവണ ഇതേ ആവശ്യം പറഞ്ഞുകൊണ്ട് അവൻ എന്നെ വന്നു കണ്ടു
ചേച്ചിയാണ് പൈസ കൊടുത്ത് എന്ന് പറഞ്ഞു ഞാൻ ഒരു വിധം തടി ഊരിയതാ…
അത് ശരി നമ്മുക്ക് ഒന്ന് അവന്റെ വീട് വരെ പോയാല്ലോ ?
പോവാം ചേച്ചി
ഒരു ചെറിയ മീറ്റിംഗ് ഉണ്ട് വൈകുന്നേരം പോവാം
അവൻ 9 മണി വരെ മെഡിക്കൽ ഷോപ്പിൽ കാണും അതിനു ശേഷം ആവുമ്പോൾ അവനും ഫ്രീ ആവും
ഓക്കെ നിന്റെ ഇഷ്ട്ടം പോലെ ഞാൻ എപ്പോൾ ആയാലും ഫ്രീ ആണ്
നീ വന്നാൽ നമ്മുക്ക് പോവാം
ശരി ചേച്ചി എന്നാൽ ഞാൻ ഇറങ്ങട്ടെ