ഞാൻ 2 ദോശയും ചായയും പറഞ്ഞു
അവനോട് ചോദിച്ചു
മോന്റെ പേര് എന്താ ?
തലയുയർത്താതെ അവൻ മറുപടി നൽകി മനു !
ആഹാ നല്ല കുട്ടി ആയല്ലോ !
മോന്റെ വീട്ടിൽ വേറെ ആരും ഇല്ലേ ?
അത് ചോദിച്ചതും മുഖം രണ്ടു കൈകൊണ്ടും പൊതി അവൻ പൊട്ടിക്കരഞ്ഞു
ഞാൻ പതിയെ എഴുന്നേറ്റ് അവന്റെ അടുത്തുപോയി ഇരുന്നു
അവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു പോട്ടേ ചേച്ചി വെറുതെ ചോദിച്ചതാ
മനുകുട്ടൻ ഏത് വരെ പഠിച്ചു ?
അവൻ തേങ്ങലടിച്ചുകൊണ്ട് പറഞ്ഞു
BSC ആയിരുന്നു ഒന്നര വർഷം ആയപ്പോൾ പഠിപ്പ് നിറുത്തി
ഇപ്പോൾ ഒരു മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്നു
അമ്മക്ക് എന്ത് പറ്റിയതാ ?
അമ്മക്ക് ഹാർട്ടിന് കുഴപ്പം ഉണ്ടായിരുന്നു ഡോക്ടറിനെ കണ്ട് തിരിച്ചു വരുമ്പോൾ ആണ് അമ്മക്ക് അപകടം സംഭവിച്ചത്
ഒരു കാർ വന്ന് അമ്മയെ ഇടിച്ചു നിറുത്താതെ പോയി എന്നാണ് കണ്ടു നിന്നവർ പറഞ്ഞത്
അപ്പോഴേക്കും ദോശ വന്നു
മോൻ കഴിക്ക്
അവൻ ദോശ കഴിച്ചു തുടങ്ങി
ഒരു ഹോട്ടലിൽ പാത്രം കഴുകൽ ആയിരുന്നു അമ്മയുടെ ജോലി 2 വർഷം മുൻപ് ശ്വാസം മുട്ട് കൂടിയപ്പോൾ ഡോക്ടറുടെ അടുത്ത് പോയപ്പോൾ ആണ് അറിയുന്നത്
ഹാർട്ട്ന് പ്രശ്നം ഉണ്ട് ഭാരം ഉള്ള പണികൾ ഒന്നും ചെയ്യരുത്
അതിനുശേഷം ആണ് ഞാൻ പഠിപ്പ് നിറുത്തിയത്.
അച്ഛൻ എന്റെ ചെറുപ്പത്തിലേ മരിച്ചു വേറെ ബന്ധുക്കൾ ആരും ഇല്ല
ചേച്ചി എനിക്ക് അമ്മ മാത്രേ ഉള്ളൂ അതുകൂടെ നഷ്ടപ്പെട്ടാൽ…………….
അവൻ പൊട്ടി കരഞ്ഞു തുടങ്ങി
ഞാൻ അവനെ സമാധാനിപ്പിച്ചുകൊണ്ട് ക്യാന്റീനിൽ നിന്ന് ഇറങ്ങി,
നേരിയ ഒരു ആശ്വാസം അവന്റെ മുഖത്ത് ഞാൻ കണ്ടു