“അങ്ങനെ അല്ലല്ലോ ഞാൻ അറിഞ്ഞത്…??
“പിന്നെ… അയാൾ നുണ പറയുകയ അപ്പച്ചാ…. ചേട്ടായിയും എന്നെ ”
ആൻസി ഇതെല്ലാം കണ്ട് അന്തം വിട്ട് അവിടെ നിന്നു…. നേരത്തെ തന്നോട് പറഞ്ഞതിന് വിപരീതമാണല്ലോ ഇപ്പോ പറയുന്നത്… ഇവളുടെ ഉള്ളിൽ എന്താ … എന്താ ഇവളുടെ ശരിക്കുമുള്ള പ്രശ്നം…. ജോസഫിന്റെ അവസ്ഥയും അത് തന്നെ ആയിരുന്നു. ലിൻസി പറഞ്ഞതും ഇവൾ പറയുന്നതും രണ്ട്…. ആരാ നുണ പറയുന്നത്….. ആര് പറഞ്ഞാലും തന്റെ അനിയനും പോലീസും മകളെ നശിപ്പിച്ചു എന്നയാൾക്ക് ബോധ്യമായി…..
“അപ്പച്ചൻ നോക്കിക്കോളാം മോള് പോ…”
******************************************
മക്കളുമായുള്ള മൽപിടുത്തം കഴിഞ്ഞപ്പോ ജോളി എല്ലാവർക്കും ഭക്ഷണം വിളമ്പി… കഴിക്കുന്ന സമയത്ത് തന്നെ ഇടയ്ക്കിടെ നോക്കുന്ന ജോബിയെ അവൾ രൂക്ഷമായി ഒന്ന് തറപ്പിച്ചു നോക്കി… ഉള്ളിലെ മദ്യത്തിന്റെ ധൈര്യമാകും അവനതൊന്നും മൈന്റ് ചെയ്തില്ല…. ഇപ്പൊ അടുത്ത് വെച്ചാണ് അവന്റെ സംസാരവും പെരുമാറ്റവും അതിര് കടന്നത് കള്ളും പുറത്ത് ആകുമെന്ന് ആദ്യം കരുതി പിന്നെ അതല്ല എന്ന് അവൾക്കും തോന്നി തുടങ്ങി.. എന്തായാലും എവിടെ വരെ പോകുമെന്ന് നോക്കാമെന്ന് അവളും തീരുമാനിച്ചിരുന്നു…..
“ഞാൻ സഹായിക്കണോ…??
അവിടെയെല്ലാം വൃത്തിയക്കുമ്പോ ജോളിയോട് അവൻ ചോദിച്ചു…
“വേണ്ട മോന് പോയി ചാച്ചിക്കോ…”
“അയ്യോ അത് പറ്റില്ല…”
“എന്തേ…??
മക്കൾ തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി അവൻ പതിയെ പറഞ്ഞു…
“എനിക്ക് രണ്ടെണ്ണം കൂടി അടിക്കണം…”
“എന്ന റൂമിൽ പോയി അടിച്ചോ…”
“അപ്പൊ ചേച്ചി…??
“ഞാൻ എന്തിനാ നിനക്ക് അടിക്കാൻ… മക്കൾ അങ്ങോട്ട് വരാതെ ഞാൻ നോക്കാം…”
“ഒന്ന് കമ്പനി തന്നൂടെ…??
“പിന്നെ ചേട്ടായിക്ക് പോലും ഞാൻ കമ്പനി കൊടുക്കാറില്ല….”
“കുടിക്കാൻ അല്ല വല്ലതും സംസാരിച്ചു കമ്പനി തന്നൂടെ…??
“എന്ന മക്കൾ കിടക്കട്ടെ…”
“ഞാൻ വൈറ്റ് ചെയ്യാം…”
“അവരുടെ അടുത്ത് തന്നെ പോയി ഇരിക്ക്… ”
“അഹ്…”
അവരുടെ അടുത്തേക്ക് നീങ്ങിയ ജോബിയെ ദേഷ്യത്തോടെ അവൾ വിളിച്ചു…
“എന്താ….??