ഇതെല്ലാം അപ്പച്ചൻ അറിഞ്ഞാലുള്ള അവസ്ഥ താഴേക്ക് ചെന്ന് അപ്പച്ചന്റെ സെല്ഫിൽ നിന്നും വോഡ്ക്ക എടുത്ത് അവൾ റൂമിലേക്ക് തന്നെ പോയി…. ഒന്ന് അടിച്ചപ്പോ തന്നെ തല കറങ്ങുന്നത് പോലെ തോന്നിയ സ്നേഹ ചേട്ടായിയെ വിളിക്കാൻ തീരുമാനിച്ചു… തനിക്ക് മാത്രം തന്ന ആ നമ്പറിലേക്ക് വിളിച്ചപ്പോ ഫസ്റ്റ് റിങ്ങിൽ തന്നെ ആൾ ഫോണെടുത്തു…
“എന്തായി മോളെ അവിടുത്തെ കാര്യങ്ങൾ…??
“ഇവിടെ എല്ലാവരും അറിഞ്ഞു ആന്റി എന്നെ വിളിച്ചു എല്ലാം അറിഞ്ഞിട്ട്…”
“അവൾ എങ്ങനെ അറിഞ്ഞു… ”
“അവൾ മാത്രമല്ല ഇവിടെയും അമ്മ അറിഞ്ഞു…”
“ഷിറ്റ്…. നിന്നോട് ചോദിച്ച …??
“ആ ഞാൻ എല്ലാം പറഞ്ഞു…”
“മൈര്…. നിനക്ക് ഇല്ലന്ന് പറഞ്ഞൂടെ…”
“എന്ന നിങ്ങൾക്ക് നല്ല സുഖമായി അല്ലെ…??
“എന്താ…??
“എന്നെ ആ പൊലീസിന് കൂട്ടി കൊടുത്തു രക്ഷപെടാൻ അല്ലെ ചേട്ടായി നോക്കിയത്…”
“വേണ്ടാതീനം പറഞ്ഞാൽ ഉണ്ടല്ലോ…??
“താൻ പോടോ…. നിനക്കുള്ളത് ഞാൻ വേറെ വെച്ചിട്ടുണ്ട്….”
“ടീ… പോലയാടി…”
“അത് നിന്റെ ഭാര്യ… ”
“ഞാൻ വരട്ടെ കാണിച്ചു തരാം…”
“വേഗം വാ… അപ്പച്ചനും വരുന്നുണ്ട്…”
“എല്ലാവരെയും തമ്മിൽ തല്ലിക്കാൻ ആണോ പ്ലാൻ…??
“തല്ലിക്കാൻ അല്ല കൊല്ലിക്കാൻ…”
വർഗീസ് തന്റെ കയ്യിലെ ഫോൺ ചുമരിലേക്ക് വലിച്ചെറിഞ്ഞു… പീസ് പീസ് ആയി അത് ചിന്നിച്ചിതറി താഴേക്ക് വീഴുമ്പോൾ അയാൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു…..
ഗേറ്റ് കടന്നു വന്ന അപ്പച്ചന്റെ കാർ കണ്ടപ്പോ സ്നേഹ ഒന്ന് നടുങ്ങി എല്ലാം അറിഞ്ഞുള്ള വരവാണോ അമ്മ പറഞ്ഞു കാണുമോ…. അമ്മയുടെ മുന്നിൽ പെടുന്നതിന് മുന്നേ അപ്പച്ചനെ കാണണം എന്ന് ഉറപ്പിച്ച് അവൾ താഴേക്ക് ഇറങ്ങി…. അകത്തേക്ക് കയറിയ അപ്പച്ചന്റെ മാറിലേക്ക് വീണവൾ ഉറക്കെ കരഞ്ഞു…. കരയുന്ന മകളുടെ തലയിൽ കൈ വെച്ച് അയാൾ പരുക്കൻ ശബ്ദത്തിൽ ചോദിച്ചു…
“എന്താ ഉണ്ടായേ….??
“കേസിൽ നിന്നും രക്ഷപ്പെടാൻ ചേട്ടായി എന്നെ ആ പോലീസുകാരന് കൊടുത്തു…”