തന്നെ അതിലേക്ക് ആകർഷിക്കുന്നു.
എത്രയോ ആണുങ്ങൾ തന്നെ തേടി വന്നിരിക്കുന്നു.
പക്ഷെ എല്ലാവരിലും കാമം മാത്രമായിരുന്നു സ്ഥായി ഭാവം
പക്ഷെ ഈ യുവാവിന്റെ കണ്ണുകൾ.
അത് കാമത്തിന് വേണ്ടി കൊതിക്കുന്നില്ല.
എന്തിന് ഇതുവരെ അങ്ങനൊരു നോട്ടം പോലും തന്റെ നേർക്ക് ഉണ്ടായിട്ടില്ല.
വല്ലാത്തൊരു അതിശയം തന്നെ.
പെൺകുട്ടി അവനെ നോക്കി എന്താണെന്ന അർത്ഥത്തിൽ.
മഹിയും അവളെ സാകൂതം നോക്കി കാണുകയാണ്.
എങ്ങനെ തുടങ്ങണമെന്ന് അവനും ഒരു നിശ്ചയമില്ല.
എങ്കിലും അവൾ പറഞ്ഞു തുടങ്ങാൻ അവൻ ആഗ്രഹിച്ചു.
“സമയം പോകുന്നു പെട്ടെന്ന് ചെയ്യൂ”
രാജസ്ഥാനി ഭാഷയിൽ അവൾ പറഞ്ഞു.
“മലയാളിയല്ലേ?”
മഹി അവളുടെ കണ്ണുകളിൽ നോക്കികൊണ്ട് ചോദിച്ചു.
വർഷങ്ങൾക്ക് ശേഷം മലയാളം കേട്ടതും അവളിൽ ഞെട്ടലുണ്ടായി.
വല്ലാത്തൊരു ആനന്ദം അവളെ കീഴ്പ്പെടുത്തി.
“മലയാളിയാണ് എങ്ങനെ മനസിലായി?”
അവളുടെ ചോദ്യത്തിൽ അത്ഭുതം നിറഞ്ഞിരുന്നു.
“അതു കണ്ടപ്പോഴെ മനസിലായി…….പൊതുവെ ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ വേഗം തിരിച്ചറിയുമല്ലോ?”
അതു കേട്ടതും ആ പെൺകുട്ടി പൊട്ടിച്ചിരിച്ചു.
“നാട്ടിൽ എവിടെയാ?എന്താ പേര് ഇയാളുടെ? ”
അവളുടെ ചോദ്യം കേട്ടതും മഹി മെല്ലെ പുഞ്ചിരിച്ചു.
“മഹാദേവ് എന്നാ പേര്……എന്റെ അച്ഛനും അമ്മയും മലയാളികളാണ്…..പക്ഷെ ഞാൻ വളർന്നത് ഇവിടെയാണ്”
“പക്ഷെ നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ?”
അവൾ തന്റെ ആകാംക്ഷ മറച്ചു വച്ചില്ല.
“വീട്ടിലുള്ളപ്പോ എപ്പോഴും മാതൃ ഭാഷയെ സംസാരിക്കാൻ പാടുള്ളൂ എന്ന് അമ്മയ്ക്ക് നിർബന്ധമുണ്ട്……അങ്ങനെ പഠിച്ചതാ”
“ഹ്മ്മ്”
അതിനുള്ള മറുപടി ഒരു മൂളലിൽ അവൾ ഒതുക്കി.
“എന്താ പേര് ?നാട്ടിലെവിടെ?”