അടക്കാനാവാത്ത ദാഹത്തോടെ ധൃതിയോടെ റൂമുകളിലേക്ക് ഓടി കയറുന്ന മറ്റു ചിലർ.
ചില റൂമുകളിൽ നിന്നുമുയരുന്ന നിശ്വാസങ്ങളും ശീൽക്കാരങ്ങളും.
കട്ടിലുകൾ ആടിയുലയുന്ന അലയൊലികൾ.
ആകപ്പാടെ അവിടം ശബ്ദങ്ങളുടെ മേളമായിരുന്നു.
അവിടാകമാനം മഹിയുടെ കണ്ണുകൾ ഓടി നടന്നു.
നടത്തത്തിനിടെ ഒരു റൂമിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞു.
നാഗങ്ങളെ പോലെ ഇണ ചേരുന്ന രണ്ടുടലുകൾ.
അതിലെ പെൺ നാഗം ആവേശത്തോടെ ഉയർന്നു താഴുന്നു.
കണ്ടു നിൽക്കാൻ കെൽപ്പില്ലാതെ അവൻ മുഖം വെട്ടിച്ചു.
ഒരു മുക്കും മൂലയും പാഴാക്കിയില്ല.
അങ്കിതയ്ക്ക് വേണ്ടിയുള്ള അന്വേഷണം തുടർന്ന് കൊണ്ടിരുന്നു.
ഒരു ചെറിയ ഗോവണി കയറിയതും ആദ്യം കണ്ട മുറിയിലേക്ക് മഹിയെയും കൊണ്ട് ആ പെൺകുട്ടി കടന്നു വന്നു.
അവൻ കയറിയെന്ന് ഉറപ്പാക്കിയ ശേഷം അവൾ ആ വാതിൽ കൊളുത്തിട്ട് പൂട്ടി.
മഹി ചുറ്റും തല ചരിച്ചു നോക്കി.
വളരെ മനോഹരമായ മുറിയായിരുന്നു അത്.
വി ഐ പി കളെ സത്ക്കരിക്കുന്നയിടം.
റേറ്റ് കൂടുന്നതിനനുസരിച്ചു ഇതുപോലുള്ള സൗകര്യങ്ങളും മുറിയിൽ കിട്ടും.
എന്തിന്റെയോ നല്ല വാസന.
ബെഡ് ഷീറ്റ് ഒരു ചുളിവ് പോലുമില്ലാതെ നന്നായി വിരിച്ചിരിക്കുന്നു.
മഹി ആ ബെഡിലേക്ക് പതിയെ അമർന്നിരുന്നു.
ഇതു കണ്ടതും ആ പെൺകുട്ടി അവന് മുൻപിൽ വന്നു നിന്നു.
ശേഷം തന്റെ മേനിയെ പൊതിഞ്ഞിരിക്കുന്ന ഘഗ്ര പതിയെ മാറിടം വരെ ഉയർത്തി.
“അയ്യോ വേണ്ട പ്ലീസ് ”
മഹി ഞെട്ടലോടെ കണ്ണുകൾ പൊത്തി വച്ചു.
അവന്റെ കുട്ടിത്തം കണ്ട് ആ പെൺകുട്ടി ചിരിയോടെ ബെഡിൽ വന്നിരുന്നു.
ഒരുപക്ഷെ അവന് സ്വയം തന്റെ തുണികൾ ഓരോന്നായി ഊരിയെടുക്കനാവും താല്പര്യമെന്നു അവൾക്ക് തോന്നി.
മഹി പതിയെ കണ്ണു തുറന്നു.
ആ നക്ഷത്ര കണ്ണുകളിലാണ് അവളുടെ മിഴിമുനകൾ പതിഞ്ഞത്.
വല്ലാത്തൊരു കാന്തിക ശക്തിയുള്ളത് പോലെ.