തന്റെ മുഖത്തു നോക്കാതെ ആ ഉണ്ടക്കണ്ണുകൾ ഗോട്ടി പോലെ ഉരുണ്ടു കളിക്കുന്നു.
ഒരു പിങ്ക് നിറമുള്ള ഘഗ്രയായിരുന്നു അവൾ ധരിച്ചിരുന്നത്.
അതിൽ അവൾ അതീവ സുന്ദരിയുമായിരുന്നു.
ചോട്ടാ ഭായ് അവളെ നോക്കി മുരുണ്ടതും ആ മുഖം യാദൃശ്ചികമായി ഉയർന്നു.
മഹാദേവ് ആ മുഖത്തേക്ക് ചുഴിഞ്ഞു നോക്കി.
രാജസ്ഥാനി പെണ്ണുങ്ങൾക്ക് പൊതുവെയുള്ള ഒരു മുഖഛായ ആയിരുന്നില്ല അവൾക്ക്.
ഒരു മലയാളിത്തനിമ ആയിരുന്നു.
മറ്റുള്ള സുന്ദരിമാരുടെ മിഴികൾ അവനെ ഒരേ സമയം ചുറ്റി വരിഞ്ഞു.
പക്ഷെ ആ പെൺകുട്ടി മാത്രം മിഴിക്കോണുകൾ എങ്ങോട്ടേക്കോ മാറ്റിപിടിച്ചു.
“ആരെയാ ഇഷ്ടപ്പെട്ടെ?”
ചോട്ടാ അക്ഷമയോടെ ചോദിച്ചു.
പുറത്തു മറ്റു കസ്റ്റമേഴ്സ് കാത്തു നിൽപ്പുണ്ടായിരുന്നു.
സ്വാഭാവികമായും ആ മലയാളിത്തമുള്ള പെൺകുട്ടിയിലേക്ക് മഹിയുടെ കൈ വിരൽ യാന്ത്രികമായി നീണ്ടു.
“അവളെ മതി”
അതു കേട്ടതും ആ പെൺകുട്ടിയിൽ ചെറിയൊരു ഞെട്ടലുണ്ടായി.
അവൾ ദയനീയമായി അവനെ നോക്കി.
അപ്പോഴേക്കും മഹിയേയുംകൊണ്ട് റൂമിലേക്ക് പോകാൻ ചോട്ടാ ഭായിയുടെ നിർദ്ദേശം വന്നിരുന്നു.
പോകുന്നതിന് മുൻപ് മഹിയുടെ കയ്യിൽ നിന്നും കണക്ക് പറഞ്ഞു അയാൾ 1500 രൂപ വാങ്ങി.
രണ്ടു മണിക്കൂർ നേരത്തേക്ക് വാടകക്കെടുത്ത ആ ശരീരത്തിന്റെ വില.
ഓർക്കുന്തോറും മഹിയ്ക്ക് ചെറിയ സങ്കടം തോന്നി.
തന്നെ പിന്തുടരാൻ അവൾ കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി.
മഹി അവളെ അനുഗമിച്ചു.
ഇങ്ങോട്ട് വരാതെ അങ്കിതയെ കണ്ടു പിടിക്കാൻ കഴിയില്ലെന്ന് അവനുറപ്പായിരുന്നു.
കാരണം ജഗ്ഗൻജ്ജായുടെ മകൻ അവളെ ഇവിടെക്കാണ് കടത്തികൊണ്ടു വന്നിട്ടുള്ളത്.
തന്നെ നോക്കി വശ്യതയോടെ ചിരിക്കുന്ന പലരെയും അവഗണിച്ചുകൊണ്ട് അവൻ നടന്നു.
റൂമുകളിൽ നിന്നും കാര്യം സാധിച്ചതിന് ശേഷം ഇറങ്ങി പോകുന്ന ചില പകൽ മാന്യന്മാർ.