പക്ഷെ അതിനൊക്കെയുള്ള ഒരു സവിശേഷത എന്താന്ന് വച്ചാൽ ആ പെയിന്റിംഗ്സ്സിലെ സ്ത്രീകൾക്കെല്ലാം ഒരേ മുഖ ഭാവമായിരുന്നു.
വശ്യമെന്ന ഭാവം.
അത് കാണുന്ന ആരിലും കാമം പൊട്ടി മുളക്കുമായിരുന്നു.
മുറിയിലെ കനത്ത ചുവന്ന പ്രകാശത്തിന് പോലും അവിടുള്ള ആരിലും ഉന്മാദിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ തക്ക ശേഷിയുള്ളതായിരുന്നു.
മഹിയുടെ കണ്ണുകൾ ആ ചിത്രത്തിലൂടെ ഓടി നടന്നു.
എന്നാൽ അവന് യാതൊരു വിധ മാറ്റങ്ങളും സംഭവിച്ചില്ല.
അവനിൽ കാമത്തിന്റെ യാതൊരു കാണികകളും അവയ്ക്ക് സൃഷ്ടിക്കാനായില്ല.
ഓരോ കാഴ്ച്ചകൾ കാണുന്തോറും കൗതുകം മാത്രമായിരുന്നു അവനിൽ ജനിച്ചത്.
അല്പം കഴിഞ്ഞതും ആ ഹാളിന്റെ ചെറിയ കവാടത്തിലൂടെ കുറച്ചു സ്ത്രീ രത്നങ്ങൾ വരി വരിയായി കടന്നു വന്നു.
രാജസ്ഥാനിലെ ഘഗ്രയെന്ന പ്രാദേശിക വസ്ത്രമാണ് അവർ ധരിച്ചിരുന്നത്.
പലവിധ വർണങ്ങളിൽ ഘഗ്ര അണിഞ്ഞവർ
അവിടെ നിര നിരയായി നിന്നു.
എല്ലാവരും ഭൂമിദേവിയെ ആയിരുന്നു ദർശനം.
പത്തു പേരാണ് അതിൽ ഉണ്ടായിരുന്നത്.
ചോട്ടാ ഭയ്യയുടെ നിർദ്ദേശം ലഭിച്ചതും അവർ മുഖം മൂടുന്ന തരത്തിലുള്ള നെറ്റ് പതിയെ അഴിച്ചു മാറ്റി.
അതിനു ശേഷം തലയുയർത്തി മെല്ലെ മഹിയെ നോക്കി.
തങ്ങളുടെ ഊഴവും കാത്ത്.
മിക്കവരിലും അവനെ കണ്ട മാത്രയിൽ തന്നെ കണ്ണുകൾ തിളങ്ങിയിരുന്നു.
എല്ലാവരിലും അവന്റെ കണ്ണുകൾ പരതി നടന്നു.
ഓരോരുത്തരും അവൻ ആരെ വിളിക്കുമെന്നുള്ള ആകാംക്ഷയോടെ കാമം കത്തുന്ന കണ്ണുകളോടെ ചുണ്ടിൽ നനുത്ത പുഞ്ചിരിയോടെ മുഖത്തു ശൃങ്കാരവും ലാസ്യവും വാരി വിതറി നിന്നു.
എന്നാൽ എട്ടാമത് നിൽക്കുന്ന പെൺകുട്ടിക്ക് മാത്രം ഒരു വശപിശക് പോലെ മഹിയ്ക്ക് തോന്നി.
അവൾക്ക് തന്നെ കാണുമ്പോ വല്ലാത്തൊരു വിമ്മിഷ്ടം പോലെ.