വളരെ വൃത്തിഹീനമായ കാഴ്ച്ച.
നടത്തത്തിനിടെ ഇടത്തോട്ടും വലത്തോട്ടും പല തവണ തിരിഞ്ഞു.
മുന്നിൽ പോകുന്ന ആളെ അനുഗമിക്കുക എന്നതായിരുന്നു മഹിയുടെ ലക്ഷ്യം.
പതിയെ ഇട വഴികളിലെല്ലാം ചുവന്ന തെരുവോരങ്ങളിലെ പതിവായ വിൽപ്പന ചരക്കുകളുടെ പ്രദർശനം കണ്ടു തുടങ്ങി.
വീഴാറായ കൂരയ്ക്ക് മുൻപിൽ നിന്നും പലവിധ വസ്ത്രങ്ങളിഞ്ഞ് നയന മനോഹരമായ മേനി പ്രദർശനം നടത്തിക്കൊണ്ട് ചുണ്ടിൽ ചുവന്ന ചായങ്ങൾ തേച്ചു ലാസ്യമെന്ന സ്ഥായി ഭാവത്തോടെ തന്റെ ഉപഭോക്താക്കളെ ചാക്കിട്ടു പിടിക്കുവാൻ സ്ത്രീകൾ തയാറായി നിന്നു.
ചുവന്ന തെരുവോരങ്ങളിലെ മറ്റൊരു നേർക്കാഴ്ച്ച.
വിവിധങ്ങളായ തരുണീമണികൾ മഹാദേവിന് നേരെ കടക്കണ്ണെറിഞ്ഞു.
കൈ വിരലുകളിൽ വശ്യതയെ ആവാഹിച്ച് കാമം കത്തുന്ന കണ്ണുകളോടെ മാറിടത്തിന്റെ മുഴുപ്പ് വെളിയിൽ കാട്ടി രതി ദേവതയെ തോൽപ്പിക്കാണെന്നവണ്ണം ഒരു യുദ്ധത്തിനായി അവർ സ്വന്തം താവളങ്ങളിൽ അണി നിരന്നു.
മഹി അവർക്ക് നേരെ ഒരു ചെറു പുഞ്ചിരിയെറിഞ്ഞു മുന്നോട്ടേക്ക് നടന്നു.
തന്നിലേക്ക് നീളുന്ന ക്ഷണവും മറ്റും അവഗണിച്ചു അവൻ നടത്തം തുടർന്നു.
വലിയൊരു മാളികയുടെ മുൻപിലാണ് ആ നടത്തം ചെന്നവസാനിച്ചത്.
വളരെ മനോഹരമായി പുതുക്കി പണിഞ്ഞ ഒരു പൗരാണിക കെട്ടിടം.
മൂന്ന് നിലകളിലായി ഒരുപാട് മുറികൾ അതിനുണ്ടായിരുന്നു.
ആ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ കാവലിനെന്ന പോലെ രണ്ടു ആജാനുബാഹുക്കൾ നിലകൊള്ളുന്നു.
അവരെ മറി കടന്നു അവർ മുകളിലേക്കുള്ള ഗോവണി കയറി തുടങ്ങി.
പടികൾ കയറി മുകളിൽ എത്തിയതും തടിച്ചുരുണ്ട് പൊക്കം കുറഞ്ഞ സ്ത്രീ അവരെ വഴി മുടക്കിക്കൊണ്ട് കൈ നീട്ടി.
അതുകണ്ടതും മഹി ചോദ്യഭാവത്തിൽ അയാളെ നോക്കി.
“ഹ്മ്മ് ക്യാഷ് എടുക്ക് എന്നിട്ടാവാം ബാക്കി ”
ആ സ്ത്രീ മുറുക്കാൻ ചവച്ചു കൊണ്ട് കയ്യിലുള്ള സ്വർണ നിറമുള്ള കോളാമ്പിയിലേക്ക് നീട്ടി തുപ്പി.
മുറുക്കാൻ ചുവപ്പ് തേച്ചത് പോലെ അവരുടെ ചുണ്ടുകൾ ചുവന്നിരുന്നു.
അല്പം പ്രായം കൂടിയ സ്ത്രീയാണ് ഇതെന്ന് അവരുടെ കറുത്ത മുടിയിഴകൾക്കിടയിൽ ആരും കാണാതെ ഒളിച്ചിരിക്കുന്ന വെളുത്ത മുടിയിഴകൾ വെളിവാക്കി.