എങ്കിലും സഹായിക്കാമെന്ന് അവൾ തലയാട്ടി.
അതു കണ്ടതും മഹി സിന്ധൂരിയെ നോക്കി പുഞ്ചിരിച്ചു.
ആ ചിരിക്ക് പോലും വല്ലാത്തൊരു ആകർഷണം.
ഒരു തരം പോസിറ്റീവ് തരംഗങ്ങൾ അവനിൽ നിന്നും വമിക്കുന്നു.
കാരണം മഹിയുടെ സാമീപ്യത്തിൽ മനസിനെ അലട്ടുന്ന ചിന്തകളോ വിഷമങ്ങളോ ഉണ്ടാകുന്നില്ല.
എപ്പോഴും ഉന്മേഷവും ഉന്മാദവും മാത്രം.
സിന്ധൂരി തെല്ലു നേരം മിഴികൾ പൂട്ടി വച്ചു ആലോചനയിലാണ്ടു.
അതിനു ശേഷം എന്തോ മനസിലേക്ക് ഓടിയെത്തിയതും സിന്ധൂരി പ്രതീക്ഷയോടെ കണ്ണുകൾ തുറന്നു അവനെ നോക്കി.
(തുടരും)
സ്നേഹത്തോടെ ചാണക്യൻ……!!!!