മഹിയാൽ hypnotise ചെയ്യപ്പെട്ട പോലെ അവളിരുന്നു.
താൻ ആകാശത്തിലൂടെ മേഘത്തേരിൽ സഞ്ചരിക്കുന്ന പോലെ.
ചിലപ്പോൾ സ്വയം ഒരു പക്ഷിയെ പോലെ പറക്കുന്നു.
തന്റെ കൈകൾ വലിയ രണ്ടു ചിറകുകൾ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു.
ഇനി യഥേഷ്ടം ഇവിടെ തനിക്ക് പറന്നു നടക്കാം.
ഈ ലോകം മുഴുവൻ ദേശാടനം നടത്താം.
ഒരുപാട് മനം മയക്കുന്ന കാഴ്ച്ചകൾ കാണാം.
സിന്ധൂരി സ്വപ്നത്തിലെന്ന പോലെ പറന്നു നടന്നു.
പെട്ടെന്ന് ആരോ തന്നെ വിളിക്കുന്ന പോലെ.
തന്റെ പേരെടുത്തു വിളിക്കുന്ന പോലെ.
മുൻപ് ആ ശബ്ദം എപ്പോഴോ ശ്രവിച്ചിട്ടുള്ള പോലെ.
താൻ ആകാശത്തൂടെ വട്ടമിട്ടു പറക്കുന്നതിനിടെ തന്റെ ചിറകിലാരോ പിടുത്തമിട്ടിരിക്കുന്നു.
എത്ര കുതറി മാറാൻ ശ്രമിച്ചിട്ടും ആ പിടുത്തം മുറുകിക്കൊണ്ടിരുന്നു.
സംയമനം നഷ്ടപ്പെട്ടതും താൻ നിലയില്ലാക്കയത്തിലേക്കെന്ന പോലെ താഴേക്ക് വീണു കൊണ്ടിരുന്നു.
ദ്രുതഗതിയിൽ നിലത്തേക്ക് പതിക്കാനൊരുങ്ങി.
തന്റെ ചിറകുകൾ അറ്റു പോയപോലെ.
അവയ്ക്ക് ജീവനില്ല.
ഇനി താൻ എങ്ങനെ പറക്കും.
തന്റെ സ്വപ്‌നങ്ങൾ നഷ്ട്ടപ്പെട്ടു.
തനിക്ക് ഭ്രാന്ത് പിടിക്കുന്നു
മനസ് ചുട്ടു പഴുക്കുന്നു.
“ആാാാാ”
സിന്ധൂരി ഉറക്കെ അലറി.
ഒരു ഭ്രാന്തിയെ പോലെ.
പെട്ടെന്ന് ആരോ തന്നെ കുലുക്കി വിളിക്കുന്ന പോലെ.
അവൾ കണ്ണു തുറന്നു നോക്കി.
മുൻപിലിരിക്കുന്ന മഹാദേവ്.
അവന്റെ കണ്ണുകളിൽ വല്ലാത്തൊരു അന്ധാളിപ്പ്.
സിന്ധൂരി ഞെട്ടലോടെ തല ചരിച്ചു നോക്കി.
താൻ പഴയ പോലെ റൂമിലിരിക്കുന്നു.
തന്റെ കൈകളിൽ പിടുത്തമിട്ടിരിക്കുന്ന മഹാദേവിന്റെ കൈകൾ.