“ഇവിടുള്ള മാർവാടിക്ക് എന്റെ കന്യകാത്വം ഇവർ വിൽക്കുകയായിരുന്നു………പിന്നിങ്ങോട്ട് ഓരോരുത്തരായി വന്നു തുടങ്ങി…….ഇവരുടെ ക്രൂരമായ പീഡനങ്ങൾ കാരണം സഹികെട്ടു എന്റെ മടിക്കുത്ത് അഴിക്കേണ്ടി വന്നു…… പലവട്ടം പലർക്കും വേണ്ടി…….
അപ്പോഴൊക്കെ എന്റെ അമ്മയായിരുന്നു എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്……..എന്നെ കുറിച്ചൊന്നും അറിയാതെ നാട്ടിൽ അമ്മാവന്റെ കൂടെയായിരുന്നു അമ്മയുടെ താമസം…….. അതറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി……….ഇവിടെ നിന്നും കിട്ടുന്ന തുച്ഛമായ ഒരു വിഹിതം കൂട്ടി വച്ചു പലപ്പോഴുമായി നാട്ടിലേക്ക് അയച്ചു കൊടുത്തു………..ഇപ്പൊ കടങ്ങളൊക്കെ ഏകദേശം തീരാനായിട്ടുണ്ടാകും…….ഇനിയെന്റെ അമ്മയുടെ കൂടെ ഒരു കുഞ്ഞു വീട്ടില് താമസിക്കണം……….അമ്മയെ കെട്ടിപിടിച്ചു കിടക്കണം…….. ആ കൈകൊണ്ട് ഉണ്ടാക്കിയ കഞ്ഞിയും പയറും ചമ്മന്തിയും വയറു നിറയെ കഴിക്കണം………
ഒരിക്കലും നടക്കില്ലെന്നു അറിയാം…….എങ്കിലും സ്വപ്നം കാണുന്നതിന് ആർക്കും ടാക്സ് കൊടുക്കണ്ടല്ലോ”
സിന്ധൂരി കരച്ചിൽ കടിച്ചു പിടിച്ചുകൊണ്ടു പറഞ്ഞു.
അവൾ അനുഭവിച്ച കൊടിയ ദുരിതങ്ങൾ കേട്ട് മഹിയ്ക്ക് പോലും തന്റെ കണ്ണുകളെ നിയന്ത്രിക്കാനായില്ല.
അവനും വല്ലാതെ ധർമ സങ്കടത്തിലായി.
“ഇപ്പൊ പത്തു വർഷമായി ഈ ചെളിക്കുണ്ടിൽ വീണിട്ട്……..ഇനിയെനിക്കൊരു മോചനമില്ല……. മഹീ നിനക്കൊരിക്കലും ആ കുട്ടിയെ കിട്ടില്ല…..അവർ നിന്നെ കൊന്നു കളയും എനിക്ക് വയ്യ നിന്നെ ഒറ്റി കൊടുക്കാൻ…….പോ എങ്ങോട്ടേലും പോയ് രക്ഷപ്പെട്”
സിന്ധൂരി അവന് നേരെ ചീറി.
എന്നാൽ മഹാദേവ് അതൊന്നും ഗൗനിച്ചില്ല.
അവൻ അവളുടെ കൈ ഗ്രഹിച്ചു.
അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
അവന്റെ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു അവളുടെ നോട്ടവും.
ഇരുവരും കണ്ണും കണ്ണും നോക്കിയിരുന്നു.
പതിയെ മഹിയുടെ കൃഷ്ണമണി വലത്തോട്ട് ചലിക്കാൻ തുടങ്ങി.
സ്വയം വൃത്തത്തിൽ കറങ്ങുന്ന പോലെ.
ഒരു ചക്രം കറങ്ങുന്ന പോലെ.
നക്ഷത്രം പോലെ വെട്ടി തിളങ്ങിക്കൊണ്ട് കറങ്ങുന്ന ആ കൃഷ്ണമണികളിൽ സിന്ധൂരി അറിയാതെ നോക്കിയിരുന്നു പോയി.
അവന്റെ കൃഷ്ണ മണികളുടെ കറക്കത്തിന് അനുസരിച്ച് അവളുടെ കൃഷ്ണ മണികളും തലങ്ങും വിലങ്ങും ചലിക്കാൻ തുടങ്ങി.
അതും കണ്ടു കൊണ്ട് അവളും അതിൽ മതി മറന്നിരുന്നു.
ഒരു അടിമയെ പോലെ.