🔱കരിനാഗം 2 [ചാണക്യൻ]

Posted by

കരിനാഗം 2

Karinaagam Part 2 | Author : Chanakyan | Previous Part

(കഥ ഇതുവരെ)

“എനിക്കറിയാം ദാദ…..പക്ഷെ ഇപ്പൊ അതൊന്നും എന്റെ മനസിലില്ല….അങ്കിത മാത്രമാണ് എന്റെ മനസിൽ….അവളെ എനിക്ക് രക്ഷിക്കണം…അവളെയും കൊണ്ടേ ഞാൻ വരൂ”

മഹിയുടെ ദൃഢനിശ്ചയം കേട്ടതും ആലിയയിൽ ഒരു ഞെട്ടലുണ്ടായി.

മഹാദേവ് ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെയത് നടത്തിയിട്ടേ അടങ്ങൂ എന്ന് അവൾക്ക് നന്നായി അറിയുമായിരുന്നു.

ആലിയ നിരാശയോടെ അച്ഛനെ നോക്കി.

ചന്ദ്രശേഖറിൻറെ മുഖത്തും വിഷാദം അലട്ടിക്കൊണ്ടിരുന്നു.

എന്നാൽ മഹിയുടെ മുഖത്തപ്പോഴും ഒരു പുഞ്ചിരി ബാക്കിയുണ്ടായിരുന്നു.

അവന്റെ നക്ഷത്രകണ്ണുകൾ വല്ലാതെ തിളങ്ങി.

അവരോട് മടങ്ങി പോകാൻ നിർദ്ദേശിച്ചുകൊണ്ട് അവൻ ജീപ്പിലേക്ക് കയറി.

ആലിയ എന്തോ പറയാനായി തുണിഞ്ഞതും മഹി ജീപ്പുമായി അകന്നിരുന്നു.
.
.
(തുടരുന്നു)
.
.
ചന്ദ്രശേഖർ അവളെ ചേർത്തു പിടിച്ചുകൊണ്ടു കാറിലേക്ക് നടന്നടുത്തു.

ജോധ്പൂറിലെ പൊട്ടി പുളഞ്ഞ റോഡിലൂടെ മഹിയുടെ ജീപ്പ് കുതിച്ചു പാഞ്ഞു.

ടയറുകൾ ശക്തമായി ഉരഞ്ഞപ്പോൾ ജില്ലികൾ പുറത്തേക്ക് വെടിയുണ്ട പോലെ തെറിച്ചു.

ജമുന സ്ട്രീറ്റിലാണ് ജീപ്പ് ചെന്നു നിന്നത്.

അതിന്റെ ഇരു വശങ്ങളിലുമായി പൗരാണികമായ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളാണുള്ളത്.

അവിടൊരു ഒഴിഞ്ഞ കോണിൽ ജീപ്പ് പാർക്ക്‌ ചെയ്ത് വച്ചു മഹി അതിൽ നിന്നും ചാടിയിറങ്ങി.

മുഖത്തേക്കടിക്കുന്ന ഇളം തെന്നലിനൊപ്പം അവന്റെ നീണ്ട മുടിയിഴകൾ ചെറു നാഗങ്ങളെ പോലെ നൃത്തമാടി.

തടിരോമങ്ങളിൽ പതുക്കെ ഉഴിഞ്ഞുകൊണ്ട് അവൻ മുന്നോട്ട് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *