ക്രിക്കറ്റ് കളി 12 [Amal SRK]

Posted by

അവരുടെ നോട്ടം മൈൻഡ് ചെയ്യാതെ കിച്ചു തിരികെ വീട്ടിലേക്ക് നടന്നു.

” ഡാ… കിച്ചു… നീ പോവുകാണോ…? നിന്നോട് കുറച്ചു കാര്യം കൂടി പറയാനുണ്ട്.”

മനു പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു.

അത് കേട്ട ഭാവം നടിക്കാതെ അവൻ നേരെ വച്ചു നടന്നു.

സൂചിത്രയും, ബീനയും വീട്ടിൽ തിരികെയെത്തി. ആ കാഴ്ച്ച കണ്ട് ഇരുവരുടെയും മുഖത്തുണ്ടായ സന്തോഷം പാടെ ഇല്ലാതായി.

പുറത്ത് സങ്കടത്തോടെ തല കുമ്പിട്ടിരിക്കുന്ന നീതുവിനെയാണ് അവർക്ക് കാണാനായത്.

ബീന വേഗം മകൾടെ അടുത്തേയ്ക്ക് ഓടി ചെന്നു : എന്താ.. മോളെ എന്ത് പറ്റി..?

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നീതു അമ്മയെ നോക്കി.

” പറ മോളെ.. ഇവിടെ എന്താ ഉണ്ടായേ… നീയെന്തിനാ കരയുന്നേ…? ”

ബീന വെപ്രാളത്തോടെ ചോദിച്ചു.

കിച്ചുവിന്റെ അടികൊണ്ട് ചുവന്നു തുടുത്ത കൈ നീതു അവർക്ക് നേരെ നീട്ടി.

അത് കണ്ട് ബീനയ്ക്കും, സൂചിത്രക്കും ഒരേപോലെ സങ്കടം തോന്നി.

” നിന്നെ അവൻ അടിച്ചോ…? ”

ബീന ദേഷ്യത്തോടെ ചോദിച്ചു.

” മം…

ഒന്നും വിചാരിച്ച പോലെ നടന്നില്ല അമ്മാ..

സുചിത്ര ചേച്ചി.. ഞാൻ ആവും പോലെ ശ്രമിച്ചതാ.. പക്ഷെ അവൻ വഴങ്ങിയില്ല…”

അവൾ ഇരുവരുടെയും മുഖത്തു നോക്കി സങ്കടത്തോടെ പറഞ്ഞു.

” സാരില്ല മോളെ… നീ നിനക്ക് ആവും പോലെ ശ്രമിച്ചില്ലേ…അത് മതി.

എനി എന്ത് നടന്നാലും.. അത് എന്റെ വിധിയാണെന്ന് കരുതി ഞാൻ സമാധാനിച്ചോളാം.. ”

സുചിത്ര വളരെ സങ്കടത്തോടെ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു.

” സുചിത്രേ.. നീ ഒന്നു കൊണ്ടും വിഷമിക്കേണ്ട… ഇതിന്റെ പേരിൽ നിന്നെ ആര് തള്ളി പറഞ്ഞാലും ഞാനുണ്ടാകും നിന്റെ കൂടെ… നിനക്ക് എന്റെ ഒപ്പം താമസിക്കാം.

Leave a Reply

Your email address will not be published. Required fields are marked *