” അതൊന്നും വേണ്ട… ഇപ്പൊ തന്നെ എന്റെ മുൻപിൽ വച്ച് ഫോട്ടോസ് ഡിലീറ്റ് ചെയ്യണം…”
കിച്ചു തറപ്പിച്ചു പറഞ്ഞു.
കിച്ചുവിന്റെ സംസാരം അവർക്ക് അത്ര പിടിച്ചില്ല. പക്ഷെ വേറെ വഴിയില്ലാത്തത് കൊണ്ട് അവർക്കത് അനുസരിക്കേണ്ടി വന്നു.
മനു അഭിയെ അടുത്തേയ്ക്ക് കൈ ചൂണ്ടി വിളിച്ചു.
അഭി പതിയെ കിച്ചുവിന്റെ അടുത്തേയ്ക്ക് ചെന്നു.
” ടാ… നിന്റെ ഫോണിലുള്ള ഇവന്റെ അമ്മയുടെ ഫോട്ടോസ് ഡിലീറ്റ് ചെയ്തു കള.. ”
മനു അഭിയോട് പറഞ്ഞു.
അഭി തല കുലുക്കി. ശേഷം ഗാലറിയി ഓപ്പൺ ചെയ്ത് ഫോട്ടോസ് ഓരോന്നായി സെലക്ട് ചെയ്തു.
പെട്ടന്ന് കിച്ചു അവന്റെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി.
തന്റെ ഫോൺ തിരിച്ചു വാങ്ങാൻ അഭിയൊരു ശ്രമം നടത്തി. മനു അഭിയെ തടഞ്ഞു : അവൻ തന്നെ ഡിലീറ്റ് ചെയ്തോട്ടെ… അങ്ങനെയെങ്കിലും അവന് സമാധാനമാകട്ടെ…
ഫോണുമായി കിച്ചു ഇരുവരുടെയും അടുത്ത് നിന്ന് മാറി നിന്നു.
കുറച്ചു സമയം അവൻ ഫോണിൽ എന്തൊക്കെയോ ചെയ്തു.
” ഇവൻ എന്തായി ചെയ്യുന്നേ…?”
അഭി മനുവിന്റെ ചെവിയിൽ ചോദിച്ചു.
” അറിയില്ല. ചിലപ്പോ നിന്റെ ഗാലറിയി മൊത്തം അരിച്ചു തപ്പണിണ്ടാവും…”
മനു മറുപടി നൽകി.
” ഈ ഫോണിന്റെ പിൻ നമ്പർ പറ… ”
കിച്ചു ഗൗരവത്തോടെ ചോദിച്ചു.
” പിൻ നമ്പർ എന്തിനാ..? ”
മനു സംശയത്തോടെ ചോദിച്ചു.
” ആവിശ്യമുണ്ട്.. വേഗം പറ…”
അവൻ പറഞ്ഞത് കേട്ട് മനു അഭിയുടെ മുഖത്തേയ്ക്ക് നോക്കി.
” 1427 ”
അഭി പിൻ നമ്പർ പറഞ്ഞു കൊടുത്തു.
കിച്ചു പിന്നെയും കുറച്ചു സമയം ഫോണിൽ എന്തൊക്കെയോ ചെയ്തു. ശേഷം തിരികെ ഇരുവരുടെയും അടുത്തേയ്ക്ക് വന്നു. ഫോൺ മനുവെ ഏല്പിച്ചു.
ഫോണിലേക്ക് നോക്കിയപ്പോൾ അഭിയും,മനുവും ഒരേപോലെ അമ്പരന്നു.
ഫോൺ റിസെറ്റ് ചെയ്യാൻ വച്ചിരിക്കുന്നു. 40% പൂർത്തിയായി കഴിഞ്ഞു.
ഇരുവരും ഒരേപോലെ കിച്ചുവിന്റെ മുഖത്തു നോക്കി.