ഒന്നും മിണ്ടാതെ കിച്ചു മൗനം തുടർന്നു.
” ഞാൻ ഇത്രയൊക്കെ പറഞ്ഞത് എന്തിനാണെന്ന് വച്ചാൽ… ഇത് നിനക്കൊരു അവസരമാണ്. നിന്റെ അമ്മ… ആ താടകയെ നിന്റെ വരുതിയിൽ കൊണ്ടുവരാനുള്ള സുവർണ്ണാവസരം.
അഭിയുമായുള്ള ബന്ധം നീ കൈയോടെ പിടിച്ച സ്ഥിതിക്ക്… അത് വച്ച് നിനക്ക് നിന്റെ അമ്മയെ അടക്കി നിർത്താം. പുറത്താരോടും പറയാതിരിക്കണമെങ്കിൽ നിന്നെ അനുസ്സരിച്ചേ മതിയാവുള്ളു എന്ന് ഭീഷണിപെടുത്തണം. അതില് നിന്റെ അമ്മ വീഴും. നിന്നെ അനുസ്സരിക്കുകയല്ലാതെ മറ്റൊരു വഴിയും അവർടെ മുൻപിലുണ്ടാവില്ല. ”
മനു കാര്യങ്ങൾ വിസ്തരിച്ചു.
കിച്ചുവിന്റെ തലച്ചോറിലേക്ക് ഒരുപാട് ചിന്തകൾ മിന്നി മറഞ്ഞു. എന്ത് തീരുമാനിക്കണമെന്നോ…? ഏതാണ് ശെരിയെന്നോ നിശ്ചയിക്കാൻ പറ്റാത്ത അവസ്ഥ.
അതുകൊണ്ട് തന്നെ അവൻ ഒരക്ഷരം മിണ്ടിയില്ല.
” കിച്ചു നീയെന്താ ഒന്നും മിണ്ടാത്തത്…? എന്തെങ്കിലും ഒന്ന് പറ… ”
മനു ചോദിച്ചു.
കിച്ചു ഗൗരവത്തോടെ അഭിയെ നോക്കി.
അഭി പഞ്ച പാവം കണക്കെ നിൽക്കുകയാണ്.
കിച്ചു അഭിയെ രൂക്ഷമായി നോക്കുന്നത് കണ്ട മനു കിച്ചുവിനോടായി പറഞ്ഞു : അഭിയാണോ നിന്റെ പ്രശ്നം..? അത് വിട്ടേക്ക്. അവനെനി നിന്റെ അമ്മയെ കാണാനോ.. മിണ്ടാനോ വരത്തില്ല. ആ കാര്യത്തിൽ ഞാൻ ഗ്യാരണ്ടി.
എനി അഥവാ നിന്റെ അമ്മ നീ പറയുന്നത് അനുസ്സരിച്ചില്ലായെങ്കിൽ. അഭിയുടെ ഫോണിൽ നിന്റെ അമ്മയോടൊപ്പം ചേർന്നെടുത്ത മൂന്നാല് ഫോട്ടോകളുണ്ട്. അത് ഞങ്ങള് തരാം. അത് കാണിച്ചു നീ ഭീഷണി പെടുത്തിയാൽ മതി. ഞങളെല്ലാവരുമുണ്ട് നിന്റെയൊപ്പം.
കിച്ചു അഭിയെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു : അവനോട് പറ ഫോണിലുള്ള എന്റെ അമ്മയുടെ ഫോട്ടോസ് ഡിലീറ്റ് ചെയ്യാൻ.
” അതൊക്കെ ഞാൻ ചെയ്യിപ്പിച്ചോളാം. എനി അഥവാ നീ വരച്ച വരയിൽ നിൽക്കുന്നില്ലായെങ്കിൽ ആ ഫോട്ടോസ് കാണിച്ച് നിന്റെ അമ്മയെ ബ്ലാക്ക് മെയിൽ ചെയ്യാമല്ലോ.. ”
മനു പറഞ്ഞു.