മനു അവന്റെ കൊറേ കൂടി അടുത്തേയ്ക്ക് ചെന്നു.
മറ്റുള്ളവർക്ക് കേൾക്കാൻ പറ്റാത്ത വിധത്തിൽ ശബ്ദം താഴ്ത്തി പറഞ്ഞു : നീ ഇപ്പോഴും ഇതിന്റെ സീരിയസ്നസ്സ് മനസ്സിലാകിയിട്ടില്ല. അതുകൊണ്ടാ നീയിപ്പോ ഇങ്ങനെയൊക്കെ പെരുമാറുന്നത്.
മനു പറഞ്ഞത് കേട്ട് കിച്ചു ഒന്നും മിണ്ടിയില്ല.
മനു തുടർന്നു : അഭിയുടെ കാര്യം നിന്റെ അച്ഛനോട് പറഞ്ഞാൽ അഭിക്കല്ല നിന്റെ അമ്മക്കാ പ്രശ്നം. നിന്റെ അച്ഛൻ അമ്മയെ ഉപേക്ഷിക്കും. പോരാത്തതിന് ഇത് പുറത്താരെങ്കിലും അറിഞ്ഞാൽ നീയും, നിന്റെ കുടുംബവും നാറും. പിന്നെ ഒരിക്കലും നീ ഉദ്ദേശിക്കുന്നത് പോലൊരു കുടുംബ ജീവിതം നിനക്കുണ്ടാവില്ല.
മനു ആവുന്നത് പോലെ പറഞ്ഞു നോക്കിയിട്ടും കിച്ചുക്ക് ഒരു ഭാവവെത്യാസവുമുണ്ടായില്ല.
പെട്ടന്ന് മനുവിന്റെ തലയിൽ ഒരു കാര്യം കത്തി. ഈ തന്ത്രം പയറ്റി നോക്കാം. എത്രത്തോളം ഫലിക്കുമെന്ന് പറയാൻ പറ്റില്ല. എന്തായാലും പയറ്റി നോക്കുക തന്നെ.
മനു, കിച്ചുവിന്റെ തോളിൽ കൈവച്ചുകൊണ്ട് വളരെ സൌമ്യമായി പറഞ്ഞു : കിച്ചു നിന്റെ ഇതുവരെയുള്ള കുടുംബ ജീവിതത്തിൽ നീ ഒട്ടും തൃപ്തനല്ലെന്ന് എനിക്കറിയാം. അതിനൊരു മാറ്റം വേണ്ടേ…? അങ്ങനെ മാറ്റമുണ്ടാക്കാൻ വേണ്ടി നിനിക്കിത് പറ്റിയ അവസ്സരമാണ്.
ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് നിനക്ക് മനസ്സിലായോ..?
മനു ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാവാതെ കിച്ചു അവന്റെ മുഖത്തേക്ക് തന്നെ നോക്കി.
” നിന്റെ അമ്മ ആളത്ര നന്മ മരം അല്ലാന്ന് നിന്നെ പോലെ തന്നെ ഞങ്ങൾക്കും അറിയാം. ഫ്രണ്ട്സിന്റെ മുൻപിൽ വച്ചായാലും, നാട്ടുകാരുടെ മുൻപിൽ വച്ചയാലും നിന്നെ എപ്പോഴും അവര് അപമാനിച്ചിട്ടേ ഉള്ളു. ഈ നാട്ടിലെ നിന്റെ പ്രായത്തിലുള്ള ഒരു കോമൺ ഡിഗ്രി സ്റ്റുഡന്റ്ന് കിട്ടേണ്ട ഏതെങ്കിലും തരത്തിളുള്ള ഫ്രീഡം നിനക്ക് ലഭിക്കാറുണ്ടോ…? എന്തിനേറെ പറയുന്നു വൈക്കിട്ട് നേരാവണ്ണം ഒന്ന് കളിക്കാൻ പോകാനെങ്കിലും പറ്റാറുണ്ടോ..? ഇല്ലല്ലോ…? ”
കിച്ചുവിന്റെ മുഖത്തു നോക്കി മനു ഓരോ കാര്യങ്ങളും എണ്ണിയെണ്ണി ചോദിച്ചു.
അതിനൊന്നും കിച്ചുക്ക് മറുപടിയില്ലായിരുന്നു. കാരണം അവൻ പറഞ്ഞതൊക്കെ സത്യം പരമാർത്ഥമായ കാര്യങ്ങളാണ്.