” നിങ്ങളെന്തിനാ എന്നോട് ഇവിടെ വരാൻ പറഞ്ഞത്..? ”
കിച്ചു ഒരൽപ്പം ദേഷ്യത്തോടെ ചോദിച്ചു.
” അത്.. എന്താന്ന് വച്ചാൽ… ”
നവീൻ എന്തോ പറയാൻ ശ്രമിച്ചു പിന്നീടത് വേണ്ടെന്ന് വച്ചു.
അവൻ മനുവേ നോക്കി പറഞ്ഞു : മനു കാര്യങ്ങളൊക്കെ നീ തന്നെ ഇവനോട് പറ.
നവീനിന്റെ നിർദ്ദേശപ്രകാരം മനു മുൻപൊട്ട് വന്നു. അവൻ എല്ലാവരെയും ചുറ്റുമോന്ന് നോക്കി ശേഷം കിച്ചുവോട് പറഞ്ഞു : നടന്നതെല്ലാം അഭി ഞങ്ങളോട് പറഞ്ഞു.
അവനത് പറഞ്ഞപ്പോൾ അവിടെയാകെ നിശബ്ദത നിറഞ്ഞു.
ശേഷമവൻ തുടർന്നു : ഞങ്ങൾക്ക് നീയും, അഭിയും ഒരേപോലെയാണ്.. നല്ല സുഹൃത്തുക്കൾ.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നിന്റെ കുടുംബത്തിൽ സംഭവിച്ചത്. ആ കാര്യത്തിൽ അഭിയെ പോലെത്തന്നെ നിന്റെ അമ്മയും കുറ്റക്കാരിയാണ്. എനിയിപ്പോ അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ല, എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. ഇതിന്റെ പേരും പറഞ്ഞ് എനി നീയും,അഭിയും വഴക്ക് കൂടുന്നത് ശെരിയല്ല. അതുകൊണ്ട് ഇപ്പൊ നമ്മള് ചെയ്യേണ്ട കാര്യമെന്തെന്ന് വച്ചാൽ.. ഈ കാര്യം പുറത്താരും അറിയാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് മാത്രമാണ്. സൊസൈറ്റിയിൽ നന്നായി ജീവിക്കുന്നവരെ കുറിച്ച് അഭവാതം പറഞ്ഞുപരത്താൻ കാരണങ്ങൾ തപ്പി നടക്കുന്ന നാട്ടുകാരാ നമ്മുടേത്.. അവർക്ക് അതിനുള്ള അവസരം ഉണ്ടാക്കികൊടുക്കാതിരിക്കുക.
” മനു പറഞ്ഞത് തന്നെയാ ഞങ്ങൾക്കും നിന്നോട് പറയാനുള്ളത്… ജസ്റ്റ് ലിവ് ഇറ്റ്… വിട്ട് കള… ”
വിഷ്ണു പറഞ്ഞു.
” നിങ്ങള് രണ്ടുപേരും പരസ്പരം കൈ കൊടുത്ത് പ്രശനങ്ങൾ സോൾവ് ചെയ്യ്.. അത് കാണാനാ ഞങ്ങൾ ആഗ്രഹിക്കുന്നത്..”
രാഹുലും അതേ അഭിപ്രായത്തോട് യോജിച്ചു.
കിച്ചു അവരുടെ സംസാരം കേട്ട് എല്ലാവരുടെയും മുഖത്തേയ്ക്ക് പുച്ഛത്തോടെ നോക്കി.
എന്നിട്ട് പറഞ്ഞു : നിനക്കൊക്കെ എങ്ങനെയാടാ… ഇത്ര നിസാരമായിട്ട് ഇത് പറയാൻ കഴിയുന്നത്…? നിങ്ങളോടൊക്കെ പുച്ഛം തോന്നുന്നു. എന്റെ അമ്മയെ ഒരുത്തൻ പിഴപ്പിച്ചിട്ട്, അവനോട് ഞാൻ പൊറുക്കണം പോലും. നിയൊക്കെ ഫ്രണ്ട്‌സ് തന്നെയാണോ…? നിങ്ങളുടെ ആരുടെയെങ്കിലും അമ്മയോടാണ് ഇവനിങ്ങനെ ചെയ്തിരുന്നതെങ്കിൽ നിയൊക്കെ ഇങ്ങനെ തന്നെ പെരുമാറുമായിരുന്നോ…?
കിച്ചുവിന്റെ ചോദ്യം കേട്ട് അവർക്കൊക്കെ ഉത്തരം മുട്ടിപ്പോയി. അവന്റെ ഭാവത്തിനും, സംസാരത്തിനും നല്ല മാറ്റം വച്ചിട്ടുണ്ട്. പഴയത് പോലെ മയത്തിൽ പറഞ്ഞാലൊന്നും കാര്യം നടക്കില്ലെന്ന് അവർക്ക് മനസ്സിലായി.