” അങ്കിളെ.. എന്നെ വീട്ടിൽ കൊണ്ട് വിടാൻന്ന് പറഞ്ഞിട്ട്… ”
നീതു സംശയത്തോടെ ചോദിച്ചു.
” വീട്ടിൽ കൊണ്ട് വിടാം.. നിനക്ക് ധൃതിയുണ്ടോ…? ”
അയാൾ ചോദിച്ചു.
നീതു : ഇല്ല..
” എങ്കി.. നമ്മുക്ക് കുറച്ച് കഴിഞ്ഞിട്ട് പോകാം… ”
കൃഷ്ണൻ കുട്ടി പറഞ്ഞു.
ഈ നേരം അകത്തുള്ള സെക്യൂരിറ്റിക്കാരൻ വന്ന് ബംഗ്ലാവിന്റെ ഗേറ്റ് തുറന്നു കൊടുത്തു.
ആഡംബര കാർ അകത്തെ പോർച്ചിലേക്ക് നീങ്ങി. വണ്ടി അവിടെ പാർക്ക് ചെയ്ത ശേഷം മൂന്ന് പേരും പുറത്തിറങ്ങി.
അത്ഭുതത്തോടെയാണ് നീതു ആ ബംഗ്ലാവ് നോക്കികണ്ടത്. കാരണം അത് അത്രയും വലുതും, ഭംഗിയുള്ളതുമായിരുന്നു. തന്നെപോലുള്ള ഒരു സാധാരണ കാരിക്ക് ഇതൊക്കെ ഒരു സ്വപ്നം മാത്രമാണ്. നീതു പുറമെ എല്ലാം നോക്കികണ്ട് അതിന്റെ ഭംഗി ആസ്വദിച്ചു.
” അകത്തേയ്ക്ക് വാ മോളെ… ”
കൃഷ്ണൻ കുട്ടിയും, ഭാസ്കരനും അവളെയും കൊണ്ട് അകത്തേയ്ക്ക് കയറി.
പുറമെയുള്ളതിലും അധികമാണ് അകത്തെ ഭംഗി. നല്ല വില കൂടിയ ഇന്റീരിയർ. നീതുവിന്റെ കണ്ണുകളിൽ ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച്ച. അവളത് മതിവരുവോളം ആസ്വദിച്ചു.
” നിനക്ക് ഈ ഗസ്റ്റ് ഹൌസ് ഇഷ്ടപ്പെട്ടോ..? ”
അയാൾ നീതുവിനെ നോക്കി ചോദിച്ചു.
” മം.. ”
ഇഷ്ടപ്പെട്ടു എന്ന അർത്ഥത്തിൽ അവളൊന്ന് മൂളി.
” അങ്ങനെയാണേൽ വിവാഹ ശേഷം വിനീതും, ഇവളും ഇവിടെ താമസിച്ചോട്ടെ.. അല്ലെ ബാസ്‌ക്കാരൻ സാറെ…? ”
കൃഷ്ണൻ കുട്ടി അയാളോട് ചുമ്മാ ചോദിച്ചു.
” ഇതൊക്കെ എന്താ ഇത്ര ചോദിക്കാനുള്ളത് പിള്ളേർക്ക് ഇഷ്ടം അതാണെങ്കിൽ അങ്ങനെതന്നെയായികൊട്ടെ…”
ഭാസ്കരൻ പറഞ്ഞു.
നീതു ഇരുവരുടെയും സംസാരമൊക്കെ കേട്ട് അവിടെയങ്ങനെ നിന്നു.
ഈ സമയം കൃഷ്ണൻ കുട്ടി പരുങ്ങി കൊണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു.
” മോളെ നീതു… ഞാൻ നിന്നോട് നേരെത്തെ പറഞ്ഞില്ലേ. എന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം ഭാസ്കരൻ സാറാണെന്ന്. ( ഭാസ്കരനെ ചൂണ്ടി പറഞ്ഞു ) അതുകൊണ്ട് മോള് എന്നോട് കാണിക്കുന്ന അടുപ്പവും പരിഗണനയുമൊക്കെ സാറിനോടും കാണിക്കണം. “