” ശെരി അമ്മേ.. ”
നീതു ചിരിച്ചു കൊണ്ട് പറഞ്ഞു.
” നിങ്ങടെ കല്യാണം യു സ് ല് വച്ചു നടത്തണം എന്നാണ് എന്റെ ആഗ്രഹം. ഞങ്ങടെ ബന്ധുക്കളും ഫ്രണ്ട്സുമൊക്കെ ഇവിടെയാ ഉള്ളത്. കുറച്ച് ആളുകള് മാത്രമേ നാട്ടിലുള്ളു. പക്ഷെ എന്റെ കെട്ടിയോന് ഒരേ നിർബന്ധം നാട്ടില് വച്ച് ആചാര പ്രകാരം തന്നെ വിവാഹം നടത്തണമെന്ന്. എന്തെങ്കിലും ഒന്ന് തീരുമാനിച്ചാൽ അത് നടത്തീട്ടെ അങ്ങേർക്ക് സമാധാനം വരു…”
കൃഷ്ണൻ കുട്ടിയെ കളിയാക്കികൊണ്ട് പറഞ്ഞു.
തന്റെ ഭാര്യയുടെ സംസാരം കേട്ട് കൃഷ്ണൻ കുട്ടി അടക്കി ചിരിച്ചു.
” ശെരി അമ്മാ… എല്ലാം നിങ്ങള് തീരുമാനിക്കുന്ന പോലെ. വിവാഹം എവിടെ വച്ച് നടത്തിയാലും എനിക്ക് ഓക്കെയാണ്.”
നീതു സമ്മതം അറിയിച്ചു.
” എങ്കിൽ ശെരി മോളെ ഞാൻ ഫോൺ വെക്കുവാണെ… ചേട്ടന്റെ കൈയ്യിന്ന് എന്റെ നമ്പർ വാങ്ങിച്ചോ.. എന്നിട്ട് സമയം കിട്ടുമ്പോ എന്നെ വിളിക്ക് കേട്ടോ.. ”
” ശെരി അമ്മാ… ഞാൻ വിളിക്കാം.. ”
ശേഷം അവർ ഫോൺ കട്ട് ചെയ്തു.
കൃഷ്ണൻ കുട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു : അവളിങ്ങനെയാ… നല്ലോണം സംസാരിക്കുന്ന കൂട്ടത്തിലാ..
” അങ്ങനെയുള്ളവരെ എനിക്ക് ഇഷ്ടാ അങ്കിൾ… ”
അവൾ പറഞ്ഞു.
” അങ്ങനെയാണേൽ കുഴപ്പമില്ല. ”
അയാൾ പറഞ്ഞു.
പെട്ടന്ന് നീതുവിന്റെ മുഖത്ത് ചെറിയൊരു ആശങ്ക പടർന്നു.
” അങ്കിൾന് അറിയാലോ എന്റെ അച്ഛന്റെയും, അമ്മയുടെയും കാര്യം. നിയമപരമായിട്ടല്ലേങ്കിലും അവര് തമ്മിൽ പിരിഞ്ഞു താമസിക്കുകയാണ്. അച്ഛനും കൂടെ സമ്മതിക്കാതെ ഈ വിവാഹം നടക്കില്ല.. ”
ഇത് കേട്ട് കൃഷ്ണൻ കുട്ടി ഒന്ന് പുഞ്ചിരിച്ചു. ശേഷം പറഞ്ഞു : നിന്റെ അച്ഛനുമായി ഞാൻ ഫോണിൽ ബന്ധപെട്ടിരുന്നു. ഈ ആലോചനയിൽ പുള്ളിക്കാരന് വലിയ എതിർപ്പൊന്നുമില്ലെന്നാണ് സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായത്. നാളെ നേരിട്ട് കണ്ട് ഈ കാര്യം അങ്ങ് ഉറപ്പിക്കാം. എന്താ പോരെ..?
കൃഷ്ണൻ കുട്ടി പറഞ്ഞത് കേട്ട് അവൾ തലകുലുക്കി.
ഈ സമയം അവരുടെ കാർ വലിയൊരു ബംഗ്ലാവിന്റെ മുൻപിലെത്തി.
ഇത് ഇവരുടെ ഗസ്റ്റ് ഹൌസാണെന്ന് അവൾക്ക് മനസ്സിലായി.