ഭാസ്കരൻ ചോദിച്ചു.
കൃഷ്ണൻ കുട്ടി ഇടയ്ക്ക് കയറി പറഞ്ഞു : നാട്ടില് വരുന്നത് അവൾക്ക് ഇഷ്ടല്ല. ഇന്ത്യയെ സോമാലിയയുമായിട്ടൊക്കെയാ കംപൈർ ചെയ്യുന്നത്. ജനിച്ച നാടിനെ എപ്പോഴും അപമാനിച്ചോണ്ട് സംസാരിക്കുന്ന എന്റെ പ്രിയ പത്നിയെ വെറുതെ ഇവിടേയ്ക്ക് വിളിച്ചു വരുത്തി സ്വയം പരിഹാസ്യനാകണ്ടാന്ന് കരുതി.
” എന്താ മിസിസ് ഇതൊക്കെ..? ജനിച്ച നാടിനെ കുറിച്ച് ഇങ്ങനെയൊക്കെ സംസാരിക്കാൻ പാടുണ്ടോ…? മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന്നു പെറ്റമ്മ തൻ ഭാഷ താൻ.. എന്നല്ലേ… നമ്മുടെ ഭാഷ പോലെ തന്നെയാ നമ്മുടെ നാടും. നമ്മളെ പെറ്റ നാടിനെകുറിച്ച് മോശമായി പറയരുത്…”
ഭാസ്കരൻ ഉപദേശിച്ചു.
” മതി.. മതി.. എനിക്ക് ഉപദേശം മാത്രം സഹിക്കാൻ പറ്റില്ല സാറെ.. ”
തനിക്ക് ഭാസ്കരന്റെ ഉപദേശത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന് അവൾക്ക് മനസ്സിലായി.
” ഇത് വെറും ഉപദേശമായി കാണണ്ട. ഞാൻ കാര്യം പറഞ്ഞതാ… ”
ഭാസ്കരൻ പറഞ്ഞു.
” മതി. എനി ഈ വിഷയത്തെ കുറിച്ച് ഒരു സംസാരം വേണ്ട. അല്ലാ.. നിങ്ങളെല്ലാവരും കൂടി എങ്ങോട്ട് പോകുവാ…? ”
അവൾ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.
” നീതുനെ വീട്ടിലാക്കിയ ശേഷം സാറിനെയും കൂട്ടി ഗസ്റ്റ് ഹൗസിലേക്ക് പോകണം. ”
കൃഷ്ണൻ കുട്ടി പറഞ്ഞു.
” അഹ് എന്നാലേ ആ ഫോൺ കുറച്ചു സമയം എന്റെ മോൾക്കൊന്ന് കൊടുത്തേ.. ഞാൻ ഇത്രയും നേരം സംസാരിച്ചിയിട്ടും മോളോട് ഒരക്ഷരം മിണ്ടിയില്ലല്ലോയെന്ന..? പരിഭവം ഉണ്ടാവും. ”
ഭാര്യ പറഞ്ഞു.
ഉടനെ ഫോൺ നീതുവിന് കൊടുത്തു. ശേഷം വാഹനം ചലിപ്പിച്ചു.
” ഹായ് ആന്റി.. ”
നീതു പറഞ്ഞു.
” ആന്റിയോ..? അത് വേണ്ട. വിനീത് എനിക്ക് സ്വന്തം മോനെപോലെയാ.. അതുകൊണ്ട് മോള് എന്നെ അമ്മേന്ന് വിളിച്ചാൽ മതി.”
അവൾ വാത്സല്യത്തോടെ പറഞ്ഞു.