” അതെ. അവള് മാത്രമല്ല കൂടെ ഭാസ്കരൻ സാറുമുണ്ട്.. ”
അയാൾ ക്യാമറയുലൂടെ നീതുവിനെയും, ബോസ്സിനെയും കാണിച്ചു കൊടുത്തു.
” ഹായ് മിസിസ്.. ”
ഭാസ്കരൻ കൈ ചൂണ്ടി ഹായ് പറഞ്ഞു.
നീതു അവരെ നോക്കി ചിരിക്കുക മാത്രം ചെയ്തു.
” സാറെപ്പോഴാ എത്തിയത്…? ”
ഭാര്യ ചോദിച്ചു.
” ഞാൻ ഇന്നലെ രാവിലെ ലാൻഡ് ചെയ്തതാ. നാളത്തെ മോർണിംഗ് ഫ്ലൈറ്റ്ന് തിരിച്ചു പോകും. ”
ഭാസ്കരൻ മറുപടി നൽകി.
” തന്റെ മക്കളൊക്കെ എവിടെ..? വീട്ടിലില്ലേ…? ”
” ഇല്ല… മോള് ഹസ്ബൻഡിന്റെ കൂടെ ഒമാനിലാ.. ഇടയ്കിടയ്ക്ക് എന്നെ കാണാൻ ഇങ്ങോട്ട് വരും. മോനാണെങ്കിൽ അവന്റെ ഭാര്യോടൊപ്പം ഫിൻലാൻഡിലേക്ക് ടൂർ പോയിരിക്കുവാ..
സത്യം പറഞ്ഞാൽ ഈ വലിയ വീട്ടില് ഞാനും സെർവ്ന്റ്സും തനിച്ചാ…”
ഭാര്യ പറഞ്ഞു.
” അങ്ങനെയാണേൽ തനിക്ക് ഇടയ്ക്കൊക്കെ നാട്ടില് വന്നൂടെ…? വെറുതെ അവിടെ തനിച്ച് മുഷിയണോ..? “