” അത് പിന്നെ അങ്കിളെ… ഇത്.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയി പോയി. ”
നീതു ചിരിച്ചു കൊണ്ട് പറഞ്ഞു.
” നിന്റെ അമ്മയുമായി ഇതിനെ കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. അവൾക്ക് ഈ ബന്ധത്തോട് പൂർണ്ണ സമ്മതമാണ്. പിന്നേതായാലും നിനക്ക് ഒരു സർപ്രൈസ് താരാലോന്ന് വിചാരിച്ചു. ”
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
നീതു നാണത്തോടെ പുഞ്ചിരിച്ചു.
കൃഷ്ണൻ കുട്ടി കസേരയിൽ നിന്നും എഴുന്നേറ്റ് വിനീതിന്റെയും, നീതുവിന്റെയും അടുത്തേയ്ക്ക് ചെന്നു : വിനീതെ.. ഞാൻ ഇവളെ വീട്ടിൽ കൊണ്ട് വിട്ടിട്ട് ഭാസ്കരൻ സാറുമായിട്ട് ഗസ്റ്റ് ഹൗസിലേക്ക് പോകുവാ. ഇവിടുത്തെ കാര്യങ്ങളൊക്കെ നീ നോക്കണം.
” ശെരി.. ചെറിയച്ഛാ…”
വിനീത് മറുപടി നൽകി.
നീതുവിനെയും കൊണ്ട് കൃഷ്ണൻ കുട്ടിയും, ബാസ്‌ക്കരനും അവിടെനിന്ന് പോയി.
കാറിൽ.
കൃഷ്ണൻ കുട്ടിയാണ് കാർ ഡ്രൈവ് ചെയ്യുന്നത്, തൊട്ടടുത്ത് ഭാസ്കരൻ നായരും. പിന്നിലെ സീറ്റിലാണ് നീതു ഇരുന്നത്.
യാത്രയ്ക്കിടെ പെട്ടന്ന് കൃഷ്ണൻ കുട്ടിയുടെ ഫോൺ ശബ്ദിച്ചു. അയാൾ ഉടനെ കാർ റോഡ് സൈഡിൽ ഒതുക്കി നിർത്തി.
കൃഷ്ണൻ കുട്ടി ഫോണിലെ സ്ക്രിനിൽ നോക്കി പറഞ്ഞു : യു എസ്സി ന്ന് എന്റെ വൈഫാ…വിളിക്കുന്നത്…
ശേഷം അയാൾ ഫോൺ അറ്റന്റ് ചെയ്തു. അത് വീഡിയോ കോളായിരുന്നു.
” ചേട്ടാ.. എന്തായി കാര്യങ്ങൾ. വിനീതിന്റെ പെണ്ണ് കാണാലൊക്കെ കഴിഞ്ഞോ..? ”
കൃഷ്ണൻ കുട്ടിയുടെ ഭാര്യ വീഡിയോ കോളിലൂടെ ചോദിച്ചു.
” എല്ലാം ഭംഗിയായി തന്നെ കഴിഞ്ഞു. ”
അയാൾ മറുപടി പറഞ്ഞു.
” ചെക്കന് പെണ്ണിനെ ഇഷ്ടായോ..? ”
” എന്റെ സെലെക്ഷനല്ലേ… അവന് ഇഷ്ടമാവാതിരിക്കോ…? ”
” അതില്ല… ”
” പെണ്ണിപ്പോ ഞങ്ങടെ കൂടെയുണ്ട്… ”
” നിങ്ങടെ കൂടെയോ..? ”
ഭാര്യ അശ്ചര്യത്തോടെ ചോദിച്ചു.