ക്രിക്കറ്റ് കളി 12 [Amal SRK]

Posted by

” നിന്റെ പെണ്ണ് കാണാലാ ഇവിടെ നടന്നോണ്ടിരിക്കുന്നത്… ”

” മനസ്സിലായില്ല… ”

നീതു ഒന്നും മനസ്സിലാവാതെ ചോദിച്ചു.

” അതായത് ഈ എനിക്ക് വേണ്ടി പെണ്ണ് കാണാൻ വേണ്ടിയാ നീതുവിനോട് ഇവിടെ വരാൻ പറഞ്ഞത്. ”

അവൻ പറഞ്ഞത് കേട്ട് അവൾ അന്തം വിട്ട് നിൽക്കുകയാണ്.

പെട്ടന്നുണ്ടായ അവൾടെ മുഖഭാവം കണ്ട് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു : ഏതായാലും ഇയാളെ എനിക്ക് ഇഷ്ടായി. എനി തന്റെ അഭിപ്രായം കൂടി അറിഞ്ഞാൽ മതി. എന്റെ ചെറിയച്ഛന്റെ സെലെക്ഷൻ ഒരിക്കലും മോശമാകില്ലെന്ന് അറിയാം.

” അതിപ്പോ.. ഞാൻ..  ഞാൻ.. പെട്ടന്ന് എന്താ.. പറയാ…? ”

അവൾ ഒരൽപ്പം വിക്കലോടെ ചോദിച്ചു.

” ഇഷ്ടല്ലെന്ന് മാത്രം പറയരുത്…? ”

അവൻ തമാശയോടെ പറഞ്ഞു.

അത് കേട്ട് അവൾ ചിരിച്ചു.

” അപ്പൊ എങ്ങനെയാ..? ഈ ചിരി സമ്മതമായി എടുത്തോട്ടെ..? ”

അവൻ ചോദിച്ചു.

കൃഷ്ണൻ കുട്ടി സാർ ഒന്നും കാണാതെ ഇങ്ങനെയൊരു തീരുമാനമെടുക്കില്ലെന്ന് നീതുവിന് അറിയാം അതുകൊണ്ട് തന്നെ അവൾ സമ്മതം മൂളാൻ തന്നെ തീരുമാനിച്ചു.

” എനിക്ക് സമ്മതമാണ്… ”

നീതു ഒരൽപ്പം നാണത്തോടെ പറഞ്ഞു.

” താങ്ക്.. ഗോഡ്… ”

അവൻ മുകളിലേക്ക്‌ നോക്കി ദൈവത്തോട് നന്ദി പറഞ്ഞു.

ഇരുവരും ഫോൺ നമ്പർ പരസ്പരം കൈമാറി.

വിനീത് : ഫ്രീയാവുമ്പോൾ ഞാൻ വിളിക്കാം…

” ആയിക്കോട്ടെ… ”

നീതു തലയാട്ടി.

ശേഷം ഇരുവരും ഓഫീസ് റൂമിലേക്ക് ചെന്നു.

അകത്ത് വട്ട മേശയുടെ ഇരു വശങ്ങളിലായി ഇരുന്ന് കൃഷ്ണൻ കുട്ടി സാറും, ഭാസ്കരൻ നായരും ചർച്ചയിൽ മുഴുകിയിരിക്കുകയായിരുന്നു.

ഇരുവരെയും കണ്ട ഉടനെ കൃഷ്ണൻ കുട്ടി ചർച്ച അവസാനിപ്പിച്ചു.

” നീതു മോളെ… നീ എന്ത് തീരുമാനിച്ചു…? ”

കൃഷ്ണൻ കുട്ടി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *