ശേഷം അയാൾ 70 വയസ് പ്രായം വരുന്ന വൃദ്ധനെ കാണിച്ചു പറഞ്ഞു : ഇത് ഭാസ്കരൻ നായർ. എന്റെ ബോസ്സാണ്. ദേ ഈ കാണുന്ന ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെ എന്റെ എല്ലാ ബിസിനസ് പ്രോപ്പർട്ടിസും കെട്ടിപടുക്കാൻ എന്നെ സഹായിച്ച എന്റെ ദൈവം.
ശേഷം അടുത്തുള്ള ചെറുപ്പക്കാരൻ ചെറുക്കനെ ചൂണ്ടി കൊണ്ട് പറഞ്ഞു : ഇത് എന്റെ മരിച്ചുപോയ ഏട്ടന്റെ ഒരെയൊരു മകൻ വിനീത്. ഈ ഹൈപ്പർ മാർക്കറ്റ് നോക്കി നടത്തുന്നത് ഇവനാ..
ആ ചെറുക്കൻ നീതുവിനെ നോക്കി പുഞ്ചിരിച്ചു. നീതു തിരിച്ചും ചിരിച്ചു.
” വിനീതെ.. നീ ഇവളെയും കൊണ്ട് ചെല്ല്.. എന്നിട്ട് ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ ഇവളുമായി വിശദമായി സംസാരിക്ക്..”
കൃഷ്ണൻ കുട്ടി പറഞ്ഞു.
” ശെരി ചെറിയച്ഛാ.. ”
അവൻ അതും പറഞ്ഞ് നീതുവിനെയും കൂട്ടി അവിടെ നിന്ന് പോയി.
” നീതു ഏത് വരെ പഠിച്ചു…? ”
നടത്തത്തിനിടയിൽ വിനീത് അവളോട് ചോദിച്ചു.
” ഞാൻ എം കോം ഫൈനൽ ഇയാറാണ്.. ”
അവൾ മറുപടി നൽകി.
” എന്റെ ചെറിയച്ഛൻ നീതുനോട് എന്തിനാ ഇന്ന് വരാൻ പറഞ്ഞതെന്ന് മനസ്സിലായോ..? ”
” ഇവിടെ സെയിൽസ് ഗേളായി ജോയിൻ ചെയ്യാൻ… ”
” എന്നാൽ അതിനല്ല… ”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
” പിന്നെന്തിനാ ഈ സെറ്റ് സാരിയൊക്കെ ഉടുത്തോണ്ട് എന്നോട് വരാൻ പറഞ്ഞത്…? ”
അവൾ സംശയത്തോടെ ചോദിച്ചു.