എങ്ങനെയാണോ എന്തോ… തങ്ങളുടെ കുടുംബത്തിലുള്ള സ്ത്രീകളുടെ മൊത്തം രൂപം അവൻ നിമിഷങ്ങള്ക്കുള്ളില് അവന്റെ മനസ്സിൽ താൻ മനക്കണ്ണിൽ കണ്ട ആ രൂപവുമായി അവൻ താരതമ്യം ചെയ്തു നോക്കി… ഒടുവിൽ ഒരു രൂപം മാത്രം അവന്റെ ആ രൂപത്തെ തോൽപ്പിച്ചു…
അമ്മ!!! അതെ… തന്റെ അമ്മ!!! ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരിയായ സ്ത്രീ ആയത് തന്റെ അമ്മ ആണെന്നുള്ളത് അന്ന് അവൻ ആദ്യമായി തിരിച്ചറിയുകയായിരുന്നു…
പേ.. പേ… ബസിന്റെ ഹോണടി കേട്ടു… അടുത്ത ഏതാനും മിനിറ്റുകൾക്കുള്ളിൽ ടൗണിൽ നിന്നുള്ള ബസ്സ് അവന്റെ കവലക്കൽ വന്നു ബ്രേക്കിട്ടു… അതുവരെയുള്ള അവന്റെ മനസ്സിലെ ചിന്ത എല്ലാം പോയി മറഞ്ഞു… തന്റെ അമ്മ ആപത്തൊന്നും കൂടാതെ എത്തി എന്ന സമാധാനത്തിൽ ഇനി തനിക്ക് വീട്ടിലേക്ക് പോകാം… ആ ഒരു ആശ്വാസത്തിൽ അവൻ ബസ്സിൽ നിന്നും ഇറങ്ങുന്ന ആളുകളെ നിരീക്ഷിച്ചു… ബസിന്ടെ ഫ്രണ്ട് ഡോർ നിന്നും ഇറങ്ങുന്ന ഓരോ പാദങ്ങളും തന്റെ അമ്മയുടെ ആവണം എന്ന് അവൻ മനസ്സിൽ പ്രാർത്ഥിച്ചു.
എന്നാൽ അവന്റെ മനസ്സിനെ നിരാശയിലാഴ്ത്തി കൊണ്ട് ബസ്സിൽ നിന്നും ഇറങ്ങിയ അവസാനത്തെ കാൽപാദവും തന്റെ അമ്മയുടേത് അല്ലഎന്ന് അറിയിച്ചുകൊണ്ട് കിളിയുടെ ഡബിൾ വിസിൽ കേട്ടപ്പോൾ അവനു സങ്കടം തോന്നി…
ഇനി ഇപ്പോൾ അടുത്ത വീട്ടിലെ ചേച്ചി തന്നെ ശരണം. ബസ്സ് പോയിക്കഴിഞ്ഞപ്പോൾ റോഡ് ക്രോസ് ചെയ്തു അവൻ തന്റെ വീട്ടിലേക്ക് തിരികെ സൈക്കിൾ ചവിട്ടി… ബസ് ഉയർത്തിവിട്ട പുകയുടെ മണവും ചെറുതായി ആസ്വദിച്ചുകൊണ്ട്…
ബീപ്… ബീപ്… എന്ന ശബ്ദം ആന്റിയുടെ ഫോണിൽ നിന്നും അവന് ഹാൻഡ് ഫ്രീയിൽ നിന്നും അല്ലാതെ തന്നെ കേൾക്കാമായിരുന്നു… ഇല്ല… അമ്മയുടെ ഫോണിലേക്ക് കോൾ പോകുന്നില്ല… അവൻ നിരാശയോടെ തന്റെ വീടിന്റെ സ്വീകരണമുറിയിൽ ചെന്നിരുന്നു… അച്ഛന്റെ ഫോണിലേക്ക് വിളിക്കാൻ പറയാൻ അവന് ധൈര്യമില്ല…” ഈശ്വരാ… ഈ അമ്മ എങ്ങോട്ട് പോയതായിരിക്കും?” അച്ഛന്റെ കൂടെ വരുന്നു ഉണ്ടാവുമോ ആവോ? കുറെ നേരം അവൻ നെഞ്ചിടിപ്പോടെയും പ്രാർത്ഥനയോടെയും ഇരുന്നു… “ഈശ്വരാ… അമ്മയ്ക്ക് ഒരു ആപത്തും വരുത്തരുതേ…” പെട്ടെന്ന് അവൻ ഒരു സ്കൂട്ടറിന് ശബ്ദം കേട്ടുവോ? “അതെ… സ്കൂട്ടറിന്റെ ശബ്ദം തന്നെ… അതു തന്റെ അച്ഛന്റെ സ്കൂട്ടറിന്റെ ആയിരിക്കുമോ ആവോ?” അവൻ ഓടിച്ചെന്ന് റോഡിലേക്ക് നോക്കി.
“അതെ… ഒരു സ്കൂട്ടർ തന്നെ… അതു തങ്ങളുടെ കോമ്പൗണ്ടിലേക്ക് തന്നെയാണ് വരുന്നത്…” ശരിയായിരുന്നു… അതു പ്രഭാകരൻ റെ സ്കൂട്ടർ തന്നെ ആയിരുന്നു. അതു പതിയെ അവരുടെ കാർ ഷെഡിലേക്ക് വന്നു നിന്നു… പക്ഷേ അതിൽ ഗീത ഇല്ലായിരുന്നു.