വരുണിന്റെ പ്രയാണങ്ങൾ
Varuninte Prayaanangal | Author : Baadal
ഗീതയും പ്രഭാകരനും നല്ല സ്നേഹമുള്ള ദമ്പതിമാർ ആയിരുന്നു… ഇപ്പോഴും അതെ… ഗീതയെ പ്രഭാകരൻ സ്നേഹിച്ചു വിവാഹം കഴിച്ചത് ആയിരുന്നു…ഗീത ഒരു കോളേജ് പ്രൊഫസറാണ്. പ്രഭാകരനും ഒരു എൻജിഒ ആയിരുന്നു എങ്കിലും അയാൾ ജോലി രാജി വെച്ചു സജീവ രാഷ്ട്രീയ പ്രവർത്തകനായി.
ഭയങ്കര ആദർശവാദി ആണ് s പ്രഭാകർ എന്ന് പ്രഭാകരൻ… അദ്ദേഹത്തിന്റെ വീട്ടുകാരും ആദർശ വാദികളാണ്. പുള്ളിയുടെ മുതുമുത്തച്ഛൻ ഒരു സ്വാതന്ത്രസമരസേനാനി ആയിരുന്നു. പ്രഭാകരൻ ചിന്തിച്ചത് ഇതാണ്…
തന്റെ കുടുംബത്തിന് ജീവിക്കാൻ തന്റെ ഭാര്യയുടെ ശമ്പളം ധാരാളം മതിയാകും… സഹോദരങ്ങളും മാതാപിതാക്കളും ഒക്കെ അവരവരുടെ നിലയിൽ സ്വന്തം കാലിൽ നിൽക്കുന്നവരാണ്. അതുകൊണ്ട് അവരെ നോക്കേണ്ട ബാധ്യതയുമില്ല. പ്രഭാകരൻ അധികാരമോഹം ഇല്ല… കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ഇഷ്ടമല്ല… സ്വന്തം പാർട്ടിയിൽ ഈ ജാതി കാര്യങ്ങൾ കണ്ടാൽ അത് ചൂണ്ടിക്കാണിക്കാനും മടിക്കാറില്ല. പാർട്ടിക്കാർക്ക് ഇക്കാര്യത്തിൽ പ്രഭാകരൻ ഒരു തലവേദന ആണെങ്കിലും പ്രഭാകരന്റെ കുടുംബ പാരമ്പര്യവും ക്ലീൻ ഇമേജും പാർട്ടിക്കാർ പ്രയോജനപ്പെടുത്തിയിരുന്നു. തല്ലുകൊള്ളാൻ സ്ഥലത്തൊക്കെ പോയി തല്ലുകൊള്ളാൻ പ്രഭാകരൻ എന്നും റെഡിയായിരുന്നു. അതിനാൽ സ്വന്തം പാർട്ടിക്കാർക്ക് മാത്രമല്ല, എതിർചേരിയിൽ ഉള്ളവർക്ക് കൂടി സുസമ്മതൻ ആയിരുന്നു പ്രഭാകരൻ.
ഗീത ടീച്ചറുടെയും പ്രഭാകരൻറെയും ഏക സന്താനമാണ് വരുൺ എന്ന വരുൺ പ്രഭാകർ… വരുൺ ഡിഗ്രി പഠിക്കുകയാണ്… കോളേജ് വിട്ടു വന്നാൽ അവൻ കാപ്പി ഉണ്ടാക്കി കുടിക്കും… തലേന്നത്തെ നല്ല പലഹാരവും ബാക്കിയുണ്ടെങ്കിൽ ഫ്രിഡ്ജിൽ നിന്നും എടുത്ത് കഴിക്കും… ഇനി…
അല്ലെങ്കിൽ വല്ല ബിസ്ക്കറ്റോ ബ്രെഡോ ഉണ്ടെങ്കിൽ കഴിച്ചിട്ട് തന്റെ സൈക്കിളുമായി നാട് ചുറ്റാൻ ഇറങ്ങും…അച്ഛന്റെ ആക്ടീവ ഓടിച്ചു പഠിക്കണം എന്നുണ്ടെങ്കിലും അതു നിയമവിരുദ്ധമാണ് എന്ന കാര്യം പറഞ്ഞു പുറത്താകൽ അവനെ അതിനു സമ്മതിച്ചിരുന്നില്ല… അതുകൊണ്ട് സൈക്കിൾ തന്നെ ശരണം…
അവരുടെ നാട് സിറ്റിയിൽ നിന്നും വിട്ടു മാറി ഒരു നാട്ടുംപുറത്താണ്. അതും പ്രഭാകരന്റെ തന്നെ നിർബന്ധം കാരണമാണ്. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമപ്രദേശത്താണ് എത്രേ!!!