ഞാന്‍ പറഞ്ഞില്ലേ മമ്മി….അവളുടെ കല്യാണം ഉടന്‍ നിശ്ചയിക്കും പിന്നെ കാത്തിരുന്നിട്ട് എന്തു കാര്യം..
ആ ആഴ്ച ജോയി തിരുച്ചിറപ്പിള്ളിയില്‍ നിന്ന് നാട്ടിലേക്കെത്തി.ആദ്യം വളരെ ദേ്ഷ്യത്തിലായിരുന്നെങ്കിലും സൗമ്യയുടെ അപേക്ഷയെ മാനിച്ച് എബിയുമായി സൗമ്യമായി സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കാന്‍ അയാള്‍ തിരുമാനിച്ചു. സൗമ്യയാണ് സംസാരത്തിന് തുടക്കമിട്ടത്
മോനേ ഞാന്‍ ഡാഡിയോട് എല്ലാം പറഞ്ഞിട്ടുണ്ട് സൗമ്യ പറഞ്ഞു
എബീ നീ എട്ടും പൊട്ടും തിരിയാത്ത ചളള് പിള്ളാരെ പോലെയല്ല എന്നാണ് എനിക്ക് തോന്നുന്നത് … പ്രേമവും കൂട്ടുകെട്ടും എല്ലാം ഈ പ്രായത്തില്‍ ഉണ്ടാകും അത് നിന്റെ പ്രായത്തിന്റെ ആണെന്നുള്ള തിരിച്ചറിവ് നിനക്കുണ്ടാകണം
നിനക്ക് 23 വയസ്സെ ആയുള്ളൂ….ബിടെക്ക് പോലും കംപ്ലീറ്റായിട്ടില്ല…. നീ തന്നെ പറ ഒരു കല്യാണത്തെ പറ്റി ചിന്തിക്കാനുള്ള സമയമാണോ ഇത് … നിനക്ക് നിന്റെ ഭാവിയെ പറ്റി വല്ല ചിന്തയുമുണ്ടോ ? നീ ഞങ്ങളുടെ ഏകമകനാണ്
ഡാഡി …. ഞാന്‍ തമാശക്കല്ല അവളെ സ്‌നേഹിച്ചത് …..
എടാ നിനക്ക് എത്ര സപ്ലി എഴുതി എടുക്കാനുണ്ട് ….. നീ ആദ്യം ബിടെക്ക്
കംപ്ലീറ്റ് ചെയ്യ് . ബിടെക്ക് പോയിട്ട് ഇന്ന് എംബിഎ എടുത്താല്‍ വരെ ജോലികിട്ടാന്‍ ബുദ്ധിമുട്ടാണ്
കാറ്ററിംഗ് ജോലിക്ക് പോകാനും എനിക്ക് മടിയല്ല ഡാഡി …ഞാന്‍ എന്ത് ജോലിയും എടുക്കാന്‍ തയ്യാറാണ് … ബാങ്കി ജോലി മാത്രമല്ലല്ലോ ഈ നാട്ടില്‍ േജാലി
എടാ നീ പ്രാക്ടിക്കലായി ചിന്തിക്ക് സിനിമയില്‍ കാണുന്ന ഡയലോഗ് അടിക്കാതെ പക്വതയോടെ കാര്യഗൗരവത്തോടെ സംസാരിക്ക് .നിനക്ക് പ്രായത്തിന്റെ പക്വതയില്ലായ്മയുണ്ട .അതു പറഞ്ഞു മനസ്സിലാക്കാനാണ് ഞങ്ങളുള്ളത്