മമ്മി ഡാഡിയോടു പറഞ്ഞോ…..പക്ഷെ പെട്ടെന്നു തിരുമാനം പറയണം
വെറും കൊച്ചുകുട്ടിയപോലെ കരുതിയിരുന്ന എബി ഒരുദിവസം കൊണ്ടു പക്വതയും പൗരുഷവുമുള്ള ഒരു പൂരുഷനേ പോലെ മാറിയതായി സൗമ്യക്കുതോന്നി
എബിയുടെ ഡാഡിയായ ജോയി ബാങ്കിന്റെ തിരുച്ചിറപ്പിള്ളി ബ്രാഞ്ചിലേക്ക് മാനേജറായി സ്ഥലം മാറിയിട്ട് അപ്പോള്‍ ഒരുമാസം പോലുമായിരുന്നില്ല. എന്തായാലും ജോയേട്ടനെ വിളിച്ച് കാര്യം പറയാന്‍ സൗമ്യ തിരുമാനിച്ചു മാത്രമല്ല ശനിയാഴ്ച വൈകുന്നേരം തന്നെ എത്ര ജോലിത്തിരക്കാണെങ്കിലും നാട്ടിലേക്ക് ട്രൈയിന്‍ കയറാന്‍ പറയാന്‍ സൗമ്യ തിരുമാനിച്ചു.
പ്രായം 23 ആയിട്ടേ ഉള്ളൂ എങ്കിലും പല പ്രവര്‍ത്തിയിലും ചിലപ്പോഴൊക്കെ എബിക്ക് നല്ല പക്വതയാണല്ലോ എന്ന് സൗമ്യക്ക് തോന്നിയിട്ടുണ്ട് .ചിലപ്പോഴൊക്കെ ഇവന് ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ലല്ലോ എന്നു തോന്നിയിട്ടുള്ള സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട് . പക്ഷെ ഷമീറയുമായുള്ള ബന്ധം ഗൗരവമായി തന്നെ ഇടപെടാന്‍ സൗമ്യ തിരുമാനിച്ചു. ഇപ്പോഴത്തെ പിള്ളേരാണ് എപ്പോഴാണ് തലതിരിവ് കാണിക്കാന്‍ പോകുന്നത് എന്നറിയില്ല.. പിള്ളേരല്ലേ എടുത്തുചാട്ടം കൂടുതലായിരിക്കും .എബിയുടെ സ്വഭാവം വച്ച് ഇത്തരം കാര്യങ്ങളില്‍ അവന്‍ വളരെ സീരിയസായിരിക്കും.എന്തായാലും കാര്യങ്ങളെ സീരിയസായി തന്നെ സമീപിക്കാന്‍ സൗമ്യയും തിരുമാനിച്ചു. അവന്റെ മനസ്സ് കൂടുതലറിയാനും മറ്റുമായി അവള്‍ പലപ്പോഴും അവനോട് ഇക്കാര്യത്തെപറ്റി സംസാരിച്ചു
ടാ ഷമീറ ഒരു മുസ്ലീം കുട്ടിയല്ലേ …..ഡാഡി ഇതൊക്കെ സമ്മതിക്കുമോ എന്നു കണ്ടറിയണം
മുസ്ലീമും ക്രിസ്ത്യാനിയൊന്നുമല്ല …..ഒരു മനുഷ്യനാണ് എബിയുടെ വാക്കുകള്‍ കടുത്തതായിരുന്നു
സൗമ്യ് എന്തുപറയണം എന്നറിയാതെ വിഷമിച്ചു
ടാ നിങ്ങള്‍ക്ക് ബിടെക്ക് കംപ്ലീറ്റ് ചെയ്തിട്ടു പോരേ കല്യാണക്കാര്യം എല്ലാം….അതുവരെ അവളോട് വൈറ്റ് ചെയ്യാന്‍ പറ