ടാ…..സമയമുണ്ട് ഇപ്പോള്‍ 6 മണിയല്ലെ ആയിട്ടുള്ളൂ…….ട്രാഫിക്ക് ബ്ലോക്കുണ്ടെങ്കിലും നമുക്ക് 7 മണിക്ക് മുന്‍പെത്താം………..സൗമ്യ പറഞ്ഞു
ഒരു മഹാ മാംഗല്യമായിരുന്നു അന്ന് ആ മെഗാ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറിയത് . ആഢംബരത്തിന്റെയും സമ്പന്നതയുടേയും മുഖമുദ്രചാര്‍ത്തിയ ഒരു മെഗാ ഫിലിംനൈറ്റിന്റെ പ്രതീതിയായിരുന്നു. ടിവി സിനിമാതാരങ്ങളും സെലിബ്രിറ്റികളും വ്യവസായപ്രമുഖരും രാഷ്ടീയ വ്യക്തിത്വങ്ങളും തുടങ്ങി വി ഐ പി കളുടെ തിക്കും തിരക്കുമായിരുന്നു ആ ആര്‍ഭാട വിവാഹത്തില്‍
ഇഷ്ടപ്പെട്ട എതു കോണ്ടിനെന്റല്‍ ഫുഡും തെരഞ്ഞെടുക്കാന്‍ വിരുന്നിനെത്തിയവര്‍ക്ക് അവസരമുണ്ടായിരുന്നു.
താരത്തിളക്കത്തില്‍ മിന്നിത്തിളങ്ങിയ ആ ചടങ്ങില്‍ ആരാണ് കുടൂതല്‍ സുന്ദരി എന്ന ഒരു മത്സരം പോലെയാണ് സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി വന്നത് .ഏതൊരു ചടങ്ങിന്റെയും പ്രധാന ആകര്‍ഷണം പോലെ നെയ്മുറ്റിയ സുന്ദരി പെണ്ണുങ്ങള്‍ തന്നെയായിരുന്നു ആ വിവാഹാഘോഷത്തിലേയും പ്രധാന ആകര്‍ഷണം.
നനഞ്ഞൊട്ടിയ പോലെ തോന്നിക്കുന്ന ആ മനോഹര ഗോള്‍ഡന്‍ ജോര്‍ജ്ജറ്റ് സാരിയില്‍ സൗമ്യ ഒരു പൂമ്പാറ്റകണക്കെ ആ ചടങ്ങില്‍ പാറിപറന്നു നടന്നു. പല ബ്രാഞ്ചിലെ സ്റ്റാഫുകളുമായി പരിചയം പുതുക്കിയും അവരുടെ പങ്കാളികളെ പരിചയപ്പെട്ടും അവള്‍ നടന്നു. പലരും ചോദിക്കുമ്പോള്‍ ജോയേട്ടന്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ നീരസം അവളുടെ മുഖത്ത് പ്രകടമായിരുന്നു.എന്തായാലും ആ ഗംഭീര വിവാഹചടങ്ങില്‍ പങ്കെടുത്ത് സ്‌നേഹബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സൗമ്യക്കും എബിക്കും കഴിഞ്ഞു
ടാ… ഫങ്ഷന്‍ കലക്കിയില്ലെ …….കല്യാണം കഴിഞ്ഞ് തിരികെ പോരുമ്പോള്‍
കാറിലിരുന്നു സൗമ്യ ചോദിച്ചു
ഉം ഇത്രയും പൈസ് അടിച്ചുപൊളിച്ച ഒരു കല്യാണം ഞാന്‍ ലൈഫില്‍ കൂടിയിട്ടില്ല………മമ്മി അടിച്ചു പൊളിച്ചു ഷൈന്‍ ചെയ്തു നടക്കുന്നുണ്ടായരുന്നല്ലോ ?