സൗമ്യ കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോള്‍ കിച്ചണില്‍ ചെയ്തുകൊണ്ടിരുന്ന ജോലി നിര്‍ത്തി അവനഭിമുഖമായി തിരിഞ്ഞുനിന്നു
മമ്മീ എനിക്ക് ഷമീറയെ ഇങ്ങോട്ടു കൊണ്ടുവരണം
ഏതു ഷമീറ സൗമ്യ ഒന്നും അറിയാത്ത പോലെ അവനോടു ചോദിച്ചു
മമ്മി ഒന്നും അറിയാത്ത പോലെ അഭിനയിക്കല്ലേ….. എന്റെ ക്ലാസിലെ ഷമീറയെ
എടാ നീ കാര്യം പറ….. ഇങ്ങനെ കിടന്നു ചാടിക്കടിക്കാതെ…. സൗമ്യ പറഞ്ഞു
ഞാന്‍ പറഞ്ഞില്ലെ … മമ്മിക്കറിയില്ലെ എന്റെ ഫ്രണ്ട് ഷമീറയെ…… ഞാന്‍ പറയാറില്ലെ അവളെ പറ്റി……
ഷമീറ നിന്റെ ചങ്കത്തിയല്ലേ …..
ഉം …. മമ്മി എനിക്ക് അവളെ ഭയങ്കര ഇഷ്ടാ ….എനിക്ക് അവളെ കല്യാണം കഴിക്കണം
സത്യത്തില്‍ ഒരു കൊച്ചുകുട്ടി കളപ്പാട്ടം വാങ്ങി കൊടുക്കണം എന്നുപറഞ്ഞു വാശി പിടിക്കുന്നപോലെയാണ് സൗമ്യക്കു തോന്നിയത് .എങ്ങിലും എബിയുടെ ഗൗരവഭാവവും കാര്യങ്ങളുടെ കിടപ്പുവശവും കണ്ടപ്പോള്‍ സൗമ്യ മനസ്സില്‍ തോന്നിയ ലാഘവം പുറത്തെടുക്കാതെ സീരിയസായി എബിയോടു സംസാരിക്കാന്‍ തിരുമാനിച്ചു
എടാ അവള്‍ നിന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നല്ലേ നീ പറയാറ് …ഇതിപ്പോള്‍ എന്തുപറ്റി സൗമ്യ ചോദിച്ചു
മമ്മി കാര്യം മനസ്സിലാക്ക് …… ദേഷ്യം പ്രകടപ്പിച്ചുകൊണ്ടായിരുന്നു എബിയുടെ സംസാരം