അന്ന് വൈകീട്ട് റെസ്‌റ്റോറന്റില്‍ പോയി മൂന്നുപേരും കൂട്ടി ഭക്ഷണം കഴിച്ചതിനുശേഷം ഏറെ പ്രതീക്ഷയോടെ ഡാഡിക്ക്് താന്‍ മോഡലായ ഷോപ്പും ആ ഫഌക്‌സും കാണിച്ചു കൊടുത്തെങ്കിലും ഡാഡിയില്‍ നിന്ന്് ഒരു അഭിനന്ദനമോ പ്രശംസയോ ലഭിക്കാത്തത് അവനില്‍ നിരാശയുണ്ടാക്കി.
എബി നീ തല്ക്കാലം ഈ പരിപാടി എല്ലാം അവസാനിപ്പിക്ക് … ജോയി മോനാടു പറഞ്ഞു
തിരുച്ചിറപ്പിള്ളിയില്‍ എന്റെ ഒരു സുഹൃത്തുണ്ട് . കുമാരസ്വാമി അയാള്‍ക്ക് അവിനാശിയില്‍ ഒരു തുണിമില്ലുണ്ട് . അവിടെ ഇപ്പോള്‍ മില്ല് സുപ്പര്‍വൈസറായി ഒരാളെ വേണം. തല്ക്കാലം 20000 ല്‍ താഴെ ശമ്പളം തരും പിന്നെ താമസസൗകര്യവും. നിനക്ക് നല്ല അവസരമാണ് അത് .
അല്ല ഡാഡി……
നീ ഒന്നും പറയണ്ട…ബി ടെക് കഴിഞ്ഞ് ഇവിടെ കളിച്ച് നടക്കാനല്ല ബിടെക്ക് പഠിപ്പിച്ചത് .
അവന് സപ്ലി എക്‌സാമും ഓണ്‍ലൈന്‍ ബാങ്ക് ടെസ്റ്റ് ക്ലാസ്സുമില്ലേ…..അപ്പോള്‍ എങ്ങിനെ ശരിയാകും സൗമ്യ ചോദിച്ചു
അത് അവന് അവിനാശിയില്‍ വച്ചായാലും പഠിച്ചു കൂടെ …സപ്ലി എക്‌സാമാകുമ്പോള്‍ നാട്ടില്‍ വന്നോട്ടെ…….. ജോയി പറഞ്ഞു
കുറച്ചു നേരത്തേക്ക് കാറില്‍ വച്ച് പരസ്പരം ആരും ഒന്നും സംസാരിച്ചില്ല. സത്യത്തില്‍ എബിയെ തമിഴ്‌നാട്ടിലേക്ക് വിടാന്‍ സൗമ്യക്കു തീരെ താല്പര്യമില്ല. അവന്‍ പോയാല്‍ അവള്‍ വീട്ടില്‍ തനിച്ച് നിക്കേണ്ടിവരും…. രണ്ടാമതായി ബാങ്കിലേക്ക പോകുന്നതും വരുന്നതും വളരെ ബുദ്ധിമുട്ടാകും….പിന്നെ അവന്റെ പഠനവും എല്ലാം ആലോചിച്ചപ്പോള്‍ അവള്‍ക്ക് ആ തിരുമാനത്തോട് ഒരിക്കലും യോജിക്കാന്‍ കഴിഞ്ഞില്ല.
രാത്രി ബൈഡ്‌റൂമിന്റെ വാതിലടച്ച് അവള്‍ ബെഡിലിരുന്ന് ലാപ്‌ടോപ്പില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന ജോയേട്ടന്റെ അടുത്തു ചെന്നിരുന്നു,