സാറിന്റെയാണോ ആ വൈറ്റ് ഹോണ്ട സിറ്റി ..?
അതെ ……. അയാള്‍ മറുപടി പറഞ്ഞു
സാറാകാറൊന്നു മാറ്റിയിടാമോ ….. എനിക്ക് എന്റെ വണ്ടിയൊന്നെടുക്കാനാ…. എബി അയാളെ കള്ളം പറഞ്ഞ് പുറത്തെത്തിച്ചു… ശേഷം ബദറാശാനും എബിയും കൂടി അയാളെ വിരട്ടി….
താന്‍ എന്ത് ഉദ്ദേശത്തിലാ ആ ബാങ്കിലെ മാഡത്തിന്റെ പിന്നാലെ നടക്കുന്നത് ……..എബി അയാളോടു കയര്‍ത്തു ചോദിച്ചു…
എബിയും ബദറാശാനുംകൂടി അയാളെ നിര്‍ത്തി പൊരിച്ചു.എന്തായാലും ആ സംഭവത്തിനുശേഷം അയാളുടെ ശല്യം കുറഞ്ഞു
മമ്മിടെ ആ പഴയ ഫാന്‍ കസ്റ്റമര്‍ ഇപ്പോള്‍ വരാറുണ്ടോ ?…….ഒരു ദിവസം മമ്മിയെ ബാങ്കില്‍ നിന്നെടുത്തു ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ എബി സൗമ്യയോടു ചോദിച്ചു.
ഇല്ലെടാ……അയാള്‍ തിരിച്ചു ഗള്‍ഫിലേക്കു പോയി എന്നു തോന്നുന്നു.
വേറേ ഫാന്‍സിന്റെ ശല്യം ഒന്നുമല്ലല്ലോ ?……
ചെറിയ ചെറിയ ഫാന്‍സിന്റെ ശല്യം ഒക്കെ ഉണ്ട് ….. അതൊക്കെ മമ്മി മാനേജ് ചെയ്‌തോളാം…. സൗമ്യ കളിയായി പറഞ്ഞു
സൗന്ദര്യം കൂടിയാലുണ്ടാകുന്ന ഓരോ പ്രശ്‌നങ്ങളേ……. എബിയെ മനപൂര്‍വ്വം പിരികേറ്റാനായി സൗമ്യ തമാശയായി പറഞ്ഞു.
മമ്മി പറഞ്ഞതു ശരിയാ…. എനിക്കു സ്വയം തോന്നാറുണ്ട് എനിക്കിത്ര സൗന്ദര്യം വേണ്ടിയിരുന്നില്ല എന്ന് ………എബി തിരിച്ച് കൗണ്ടറടിച്ചു