ഉവ്വടാ… അങ്ങേര് പറയുന്നു നീ വിട്ടുകള നമ്മുടെ ഒരു പ്രധാനപ്പെട്ട ഡെപ്പോസിറ്ററാണ് തല്ക്കാലം പിണക്കണ്ട . ലീവ് കഴിയുമ്പോള്‍ അയാള്‍ പോകും എന്ന്.
മമ്മി ഒരു കാര്യം ചെയ്യ് നാളെ അയാള്‍ വരുമ്പോള്‍ എന്നെ വിളിക്ക് . ഞാന്‍ ഡീല് ചെയ്‌തോളാം…. എബിക്ക് ദേഷ്യം ഇരച്ചു കയറി
ടാ… നീ വഴക്കിനൊന്നും പോകണ്ട……വെറുതെ ഒന്ന് ചോദിച്ചാല്‍ മതി പിന്നെ ശല്യം ചെയ്താല്‍ നമുക്ക് നോക്കാം….
ഇല്ല മമ്മി ഞാന്‍ എന്റെ ജിമ്മിലെ ബദറാശാനേയും കൊണ്ടുവരാം ….. വെറുതെ ഒന്നു പേടിപ്പിച്ചു നോക്കാം….
ടാ എടാ കൂടം ഒന്നും ഉണ്ടാക്കരുത് എനിക്ക് ബാങ്കില്‍ തലയുയര്‍ത്തി നടക്കേണ്ടതാ……
ഇല്ല മമ്മി പേടിക്കണ്ട ഇത് ഞാന്‍ ഡീല് ചെയേതോളാം…..അയാള്‍ ഏത് വണ്ടിയിലാണ് വരുന്നതെന്നറിയാമോ മമ്മിക്ക്
ഉം… ഒരു വൈറ്റ് കാറാണ്
ഏതു കാറാണെന്നറിയാമോ ?
അതറിയില്ലടാ…..
അടുത്ത ദിവസം അയാളെത്തിയപ്പോള്‍ സൗമ്യ എബിയെ വിളിച്ചു പറഞ്ഞു. ആ സമയത്ത് എബി ടൗണില്‍ തന്നെയുണ്ടായിരുന്നു .സമയമൊട്ടുംകളയാതെ എബി ബദറാശാനെ വിളിച്ചുപറഞ്ഞു. രണ്ടുപേരും കൂടെ ബാങ്കില്‍ ചെന്നു.
ബാങ്കിനുള്ളില്‍ കയറി ചെന്ന എബിക്ക് സൗമ്യ കസ്റ്റമറെ ആംഗ്യത്തില്‍ കാണിച്ചു കൊടുത്തു.