ഉം ഞാന്‍ വിചാരിച്ചതിലും നന്നായിട്ടുണ്ട്……. എന്തായാലും പെട്ടികടയല്ല….സൗമ്യ പറഞ്ഞു
വേണമെങ്കില്‍ ഞാന്‍ ഇതിന്റെ ചിത്രം മമ്മിക്ക് വാട്ട്‌സപ്പില്‍ അയച്ചുതരാം …… മമ്മി ബാങ്കില്‍ കൊണ്ടുപോയി അവരുടെ മുന്‍പില്‍ ഷൈന്‍ ചെയ്‌തോ……
ഉം….എന്തായാലും നീ പടം അയച്ചോ …. ഞാന്‍ കാണിച്ചോളാം….. സൗമ്യ പറഞ്ഞു
മമ്മിടെ ബാങ്കിന് പരസ്യത്തിന് മോഡലിനെ ആവശ്യമുണ്ടെങ്കില്‍ പറഞ്ഞോ….
ഹോ……അത്രക്കൊക്കെ വേണോ…..ആദ്യം കാല് നിലത്തുറക്കട്ടെ എന്നിട്ട് ചാട് സൗമ്യ കളിയാക്കി പറഞ്ഞു
അവന്റെ വിരസമായ ജീവിതത്തിന് പുതിയ അര്‍ത്ഥം നല്കി ആ ജെന്റ്‌സ് വെയര്‍ പരസ്യം. മാത്രമല്ല ലഭിച്ച പ്രതിഫലം മമ്മിക്ക് കൊടുത്തെങ്കിലും അവള്‍ അത് മുഴുവന്‍ അവനു തന്നെ തിരിച്ചു കൊടുത്തു. അത്യാവശ്യകാര്യങ്ങള്‍ക്ക് പോക്കറ്റ് മണിയായി മമ്മിയോട് ചോദിക്കാതെ സ്വയം പണം കണ്ടെത്തിയത് അവന്റെ അഭിമാനത്തെ വാനോളം ഉയര്‍ത്തി
പതിവില്ലാത്തപോലെ മമ്മി ഒന്നും മിണ്ടാതെ ബൈക്കിലിരിക്കുന്നതും ആകെ മുഡൌട്ടായി കാണപ്പെട്ടതും മമ്മിയെ ജോലി കഴിഞ്ഞ് വീട്ടിലേക്കു കൊണ്ടുപോകുമ്പോള്‍ എബി ശ്രദ്ധിച്ചു.
എന്താ മമ്മി എന്തു പറ്റി…… എന്താ ആകെ വിഷമിച്ചിരിക്കുന്നത് …. അവന്‍ ബൈക്കോടിക്കുമ്പോള്‍ ചോദിച്ചു.
ഇല്ലടാ…. ഒന്നുമില്ല….. നീ സൂപ്പര്‍മാര്‍ക്കറ്റിലേക്കെടുത്തോ ….കുറച്ചു സാധനങ്ങള്‍ വാങ്ങണം സൗമ്യ പറഞ്ഞു