സമ്മതിച്ചു…. നീ ആദ്യം എന്നെ നിലത്തു നിര്‍ത്ത് …..സൗമ്യ വീണ്ടും പറഞ്ഞു
എബി അവളെ നിലത്തിറക്കി. മൊബൈലില്‍ ഫഌക്‌സിന്റെ ചിത്രം കാണിച്ചു കൊടുത്തു.
എങ്ങിനെ ഉണ്ട് ഒരു പ്രൊഫഷണല്‍ മോഡല്‍ ലുക്കില്ലേ….. അവന്‍ മമ്മിയോടു ചോദിച്ചു.
ഓ….. പിന്നേ…… ഒരു പ്രൊഫഷണല്‍ മോഡല്‍…… മനസ്സില്‍ അഭിമാനം തോന്നിയെങ്കിലും പുറത്തുകാണിക്കാതെ അവള്‍ പറഞ്ഞു
സപ്ലിയുമായി വീട്ടിലിരിക്കുന്ന അവനുകിട്ടുന്ന ഏറ്റവും വലിയ മോട്ടിവേഷന്‍ ആകും ഇത്തരം കാര്യങ്ങള്‍ എന്ന് അവള്‍ക്ക് മനസ്സില്‍ തോന്നിയെങ്കിലും പുറത്ത് പ്രകടിപ്പിച്ചാല്‍ അവന്‍ കൂടുതല്‍ ഉഴപ്പും എന്നു തോന്നിയതുകൊണ്ട് അവള്‍ അധികം അഭിനന്ദിച്ചില്ല.
അടുത്ത ദിവസം രാവിലെ ബാങ്കില്‍ മമ്മിയെ കൊണ്ടുവിടാന്‍ പോകുമ്പോള്‍ എബി ആ ഫഌക്‌സ് സ്ഥാപിച്ചിരിക്കുന്ന ഷോപ്പിന്റെ മുന്നില്‍ കൂടി മമ്മിയെ കൊണ്ടുപോയി ബൈക്ക് നിര്‍ത്തി ഇട്ട് ഫഌക്‌സ് നേരിട്ട് കാണിച്ചു കൊടുത്തു
നഗരത്തിലെ തിരക്കുപിടിച്ച ഇടത്ത് തന്റെ മകന്റെ ചിത്രം കണ്ട് ആ മാതാവ് ശരിക്കും ത്രല്ലടിച്ചു.
ടാ…. കണ്ടു…. നീ ബൈക്കെടുക്ക് …. ഇപ്പോള്‍ തന്നെ ഞാന്‍ ലേറ്റാകും…… സൗമ്യ അവനോടു പറഞ്ഞു
മോഡല്‍ എങ്ങിനെ ഉണ്ട് എന്നു പറ മമ്മി…..ഒരു ടൊവിനോ ലുക്കില്ലേ……. എബി പറഞ്ഞു