കണാരൻ കൂടെ ഉണ്ടായിരുന്നവരുടെ അടുത്തേക്ക് ചെന്ന് കാര്യങ്ങൾ പറയുന്നതും നോക്കി പ്രദീപൻ വണ്ടി എടുത്തു….
***************
“മോളെ പോലീസ് വന്നിട്ടുണ്ട്… മോള് എണീറ്റ് മുഖമൊന്ന് കഴുകി ഉമ്മറത്തേക്ക് വാ…”
അച്ഛൻ വന്ന് പറഞ്ഞത് കേട്ട് ലിൻസി കട്ടിലിൽ നിന്നും എണീറ്റു….മുഖം കഴുകി അങ്ങോട്ട് ചെന്ന ലിൻസി അന്ന് വന്ന കുടവയറൻ അല്ലെന്ന് കണ്ടപ്പോ സമാധാനിച്ചു…അവളെ കട്ടിള പടിയിൽ കണ്ടതും പ്രദീപൻ ഒന്ന് ചിരിച്ചെന്ന് വരുത്തി….
“ലിൻസി എന്നല്ലേ പേര്…??
അതേ എന്നവൾ തലയാട്ടി…
“ഞാൻ വരുമ്പോ സമര സമിതിക്കാരെ കണ്ടിരുന്നു.. മുന്നത്തെ പോലെ ആളുകൾ ഇല്ല… എല്ലാവർക്കും വാരി കോരിയാണ് കൊടുക്കുന്നതെന്ന് പറഞ്ഞു കേട്ടു…”
“ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിനും ഒന്നിനും കഴിഞ്ഞില്ലല്ലോ…”
അവളുടെ വാക്കുകൾ ഇടറുന്നത് അയാൾ അറിഞ്ഞു… പ്രതീക്ഷ തീരെ ഇല്ലാത്ത അവളുടെ തളർന്ന മുഖവും നോക്കി അയാൾ പറഞ്ഞു…
“മോളൊരു കാര്യം മനസ്സിലാക്കണം… ലക്ഷങ്ങൾ ആണ് മോളുടെ… അല്ല പ്രതികളുടെ ഭാഗത്ത് നിന്ന് ഒഴുകുന്നത്… അത് എത്തുന്നവർ ഉന്നതതല പോലീസും ഉണ്ട്… എനിക്കൊക്കെ അവരെ അനുസരിക്കാനെ നിവർത്തി ഉള്ളു… പിന്നെ റിസ്ക് എടുക്കണം… അതും എന്റെ ജീവൻ പണയം വെച്ച് വേണം….”
“ഞങ്ങളെ കയ്യിൽ എവിടുന്നാണ് പൈസ..”
മോഹനന്റെ വാക്കുകളിൽ അവരുടെ കഷ്ട്ടപാടുകൾ വ്യക്തമായിരുന്നു….രണ്ട് പേരെയും മാറി നോക്കി പ്രദീപൻ പറഞ്ഞു..
“അച്ഛനൊന്ന് മാറി നിൽക്കുമോ എനിക്ക് ഇവളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്…”
സംശയത്തോടെ അയാളെ നോക്കിയ മോഹനനോട് അയാൾ പറഞ്ഞു..
“പേടിക്കണ്ട… എനിക്ക് പറ്റുന്ന പോലെ ഞാൻ സഹായിക്കാം…”
അച്ഛൻ മുറ്റത്തേക്ക് ഇറങ്ങി പോകുന്നത് ലിൻസി നോക്കി നിന്നു….
“കാര്യങ്ങൾ ഞാൻ തുറന്നു പറയാം… നിന്റെ അനിയത്തി അതായത് സ്നേഹ അവളാണ് എല്ലാത്തിനും പിന്നിൽ… ”
“അവളെങ്ങനെ…??
“ഇപ്പൊ അവൾ dysp യുടെ വീട്ടിലുണ്ട്….”
“എന്തിന്…??