അപ്പോ അരുൺ ഒരു കോഫി ഇട്ടു തരുമോ എന്നു ചോദിച്ചു. ചേച്ചിയെ കേട്ടാൻ പോകുന്ന ആളല്ലേ എന്നു കരുതി ഞാൻ ഇപ്പൊ തരാം എന്നും പറഞ്ഞു അടുക്കളയിലേക്കു പോയി . കാപ്പി ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടന്ന് രണ്ടു കൈകൾ എൻറെ അറയിലൂടെ ചുറ്റി കെട്ടി പിടിച്ചത്. ഞെട്ടി ധരിച്ച ഞാൻ പെട്ടന്നു കുതറി മാറി എന്നിട്ട് അടുപത്തു ഇരുന്ന ചൂട് കാപ്പി അയാളുടെ മേത്തേക് ഒഴിച്ചു. ഉടനെ തന്നെ അയാളുടെ അടിവയറിന് എൻറെ സർവശക്തിയുമെടുത് ഒരു ചവിട്ടു കൂടെ കൊടുത്തു. അയാൾ വേദന കൊണ്ട് നിലത്തേക് ഇരുന്നു പോയി.
ആ സമയം കൊണ്ട് ഞാൻ ഓടി റൂമിൽ കയറി വാതിൽ അടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പുറത്തേക്കു ഇറങ്ങി പോകുന്നത് ഞാൻ ജനാലയിലൂടെ നോക്കി കണ്ടു. അതിന് ശേഷം ആണ് ഞാൻ റൂമിൽ നിന്നു പുറത്തു ഇറങ്ങി വാതിൽ അടച്ചു എന്നിട് അടുക്കള ഒകെ വൃത്തിയാക്കി. ചേച്ചിയെ വെറുതെ വിഷമിപ്പിക്കണ്ട എന്നു കരുതി ഞാൻ ഈ സംഭവം ചേച്ചിയോട് പറഞ്ഞില്ല. ആ സംഭവത്തിനു ശേഷം അരുൺ എൻറെ മുന്നിൽ വരാറില്ല. ഞാനും അങ്ങനെ തന്നെ. ഒരു മാസം കഴിഞ്ഞപ്പോൾ അവർ രണ്ടാളും കൂടെ വിവാഹത്തിനുള്ള തീയതി ഒകെ തീരുമാനിച്ചു.
ക്ഷണ പത്രിക ഒകെ പ്രിന്റ് ചെയ്ത ഒരു ദിവസം വന്നു. ചേച്ചി ചായ ഇടാൻ പോയപ്പോൾ ഞാൻ അരുൺ ചേട്ടനോട് അന്നത്തെ സംഭവത്തിനു മാപ്പു പറയാം എന്നു വിചാരിച്ചു. ഇനി എങ്ങാനും അറിയാതെ പറ്റി പോയതാണെങ്കിലോ. ഒരു അബദ്ധം ഒകെ ആർക്കും പറ്റുമല്ലോ. ഞാൻ ചെന്നു അന്നത്തെ സംഭവത്തിനു പെട്ടന്നു ദേഷ്യം വന്നതുകൊണ്ട് ഉണ്ടായതാണെന്നും അത് കാര്യം ആകണ്ടെന്നും പറഞ്ഞു മാപ്പു പറഞ്ഞു. അപ്പോ അയാൾ ഒരു വൃത്തികെട്ട ചിരിയോടെ എന്നെ നോക്കി എന്നിട്ട് ഇപ്പൊ പിടിച്ചാൽ കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചു. എനിക് പെട്ടന്ന് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല.
ഞാൻ അരുണിന്റെ മുഖത്തേക് ആഞ്ഞു അടിച്ചു . എന്നിട് ഇപ്പൊ ഇറങ്ങണം ഈ വീട്ടിൽനിന്നു എന്നു പറഞ്ഞു ദേഷ്യത്തിൽ നിന്നു വിറക്കുവായിരു. നി ഇതിനു അനുഭവിക്കും എന്നു പറഞ്ഞു അരുൺ മറ്റൊന്നും പറയാതെ അരുൺ ഇറങ്ങി പോയി. ഞാനും ദേഷ്യത്തിൽ അത് മൈൻഡ് ആക്കാതെ റൂമിൽ കയറി വാതിൽ അടച്ചു ഇരുന്നു. ഇതൊന്നും അറിയാതെ ആണ് ചായയും ആയി വന്നപ്പോൾ അരുണിനെ കാണാൻ ഇല്ല. എന്നോട് ചോദിച്ചപ്പോൾ പോയി എന്ന് ഞാൻ പറഞ്ഞു. അവൾ വേഗം തന്നെ അരുണിന്റെ നമ്പറിൽ വിളിച്ചു പക്ഷെ അവൻ ഫോൺ എടുത്തില്ല.പകരം കാൾ കട്ട് ചെയ്യുകയും ഇനി വിളിക്കരുത് എന്ന മെസ്സജ് ആണ് വന്നത്. അനു അപ്പൊ മുതൽ അവനെ വിളിക്കാൻ ശ്രേമിച്ചു കൊണ്ടേ ഇരുന്നു പക്ഷെ അവൻ ഫോൺ ഓഫ് ചെയ്ത് വച്ചു. .
അവൾക് അവളുടെ ജീവിതം നശിച്ചു എന്നാണ് തോന്നിയത്. എന്നാൽ അവർ തമ്മിൽ പിണഗിയത് ഞാൻ അറിഞ്ഞിരുന്നില്ല. അവൾ അവളുടെ റൂമിൽ കേറി വാതിൽ അടച്ചു. ഞാൻ എത്ര വിളിച്ചിട്ടും അവൾ തുറന്നില്ല. രാത്രി ഭക്ഷണം