ആരും തനിച്ചാകാൻ ആഗ്രഹിക്കുന്നില്ല.തനിച്ചായവർ വളരെ അസന്തുഷ്ടരുമാണ്.
ശാരീരികാകർഷണം എല്ലാത്തരം ബന്ധങ്ങളിലും കാണാൻ സാധിക്കും.പക്ഷെ ലൈംഗിക, റൊമാന്റിക് ബന്ധങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല.
നിങ്ങളുടെ കുടുംബവുമായി, പ്രത്യേകിച്ച് മാതാപിതാക്കളുമായി ശാരീരിക ആകർഷണം നിങ്ങൾ അനുഭവിക്കുന്നുണ്ട്.
ഓരോ കുട്ടിയും ആഗ്രഹിക്കും അമ്മയുടെയും അച്ഛന്റെയും ഒരു ചുംബനം അല്ലെങ്കിൽ ഒരു ഹഗ്,
അവർ തിരിച്ചും ആഗ്രഹിക്കും. ഇവയൊക്കെ ശാരീരിക ആകർഷണത്തിന്റെ ഭാഗമാണ്.
നമ്മുടെ കുട്ടിക്കാലത്ത് നമ്മൾ കൂടുതലും ശാരീരികമായി ആകർഷിക്കപ്പെടുക മാതാപിതാക്കളിലേക്കാവും. പക്ഷേ പ്രായമാകുന്തോറും തങ്ങളുടെ സുഹൃത്തുക്കളിൽ ആ ആകർഷണം അവർ തേടുന്നു.
4)ഇമോഷണൽ അട്രാക്ഷൻ
::::::::::::::::::::::::::::::::::::::::::::::::::::::::
വളരെ മുഖ്യമായതും തന്ത്രപരമായിട്ടുള്ളതുമായ ഒരു ആകർഷണമാണിത്.
ആകർഷണത്തിന്റെ തോത് ഒരോ വ്യക്തിയിലും വ്യത്യാസപ്പെടുന്നത് സാധാരണമാണ്.എന്നാൽ ചില കാരണങ്ങളാൽ എപ്പോഴെങ്കിലും
ചില ആളുകളുമായി നിങ്ങളുടെ വികാരങ്ങൾ പങ്കുവക്കുന്നു എന്ന്
കൂടുതലായി നിങ്ങളുടെ ഇമോഷൻസ് ഷെയർ ചെയ്യുന്നു എന്ന് തോന്നിയിട്ടുണ്ടോ?
നിങ്ങൾക്ക് എല്ലാവരുമായും ഇങ്ങനെ ചെയ്യാൻ കഴിയില്ല. നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയുമായും ഒരുപോലെ വൈകാരികമായി തുറന്നു സംസാരിക്കാൻ കഴിയുകയുമില്ല.
മറ്റുള്ളവരെക്കാൾ നിങ്ങൾ ചില വ്യക്തികളുമായി കൂടുതൽ മനസ്സ് തുറക്കുന്നതിന് കാരണം നിങ്ങളവരോട് വൈകാരികമായി ആകർഷിക്കപ്പെടുന്നു
എന്നതാണ്.
നിങ്ങൾക്ക് ആ ആളുകളുമായി
ആത്മാർത്ഥമായി പെരുമാറുന്നത് നിങ്ങൾക്കവരെ
വിശ്വസിക്കാമെന്ന് തോന്നുന്നത് കൊണ്ടുമാണ്.
വൈകാരിക ആകർഷണം റൊമാന്റിക് ബന്ധങ്ങൾക്ക് മാത്രമായി കരുതിവച്ചിട്ടുള്ള