ആകർഷണം തലോടൽ ചുംബനം [ആൽബി]

Posted by

2)റൊമാന്റിക് അട്രാക്ഷൻ
:::::::::::::::::::::::::::::::::::::::::::::::::::

റൊമാന്റിക് അട്രാക്ഷൻ പലപ്പോഴും
ലൈംഗിക ആകർഷണവുമായി
ആശയക്കുഴപ്പത്തിലാകുമെങ്കി ലും അവക്ക് ഒരേ അർത്ഥമല്ല.
മറിച്ച് ഇത്തരത്തിൽ ആകർഷിക്കപ്പെടുമ്പോൾ
അതിനർത്ഥം നിങ്ങൾ മറ്റൊരു വ്യക്തിയുമായുള്ള പ്രണയബന്ധം ആഗ്രഹിക്കുന്നുവെന്നാണ്.ആ പ്രണയബന്ധത്തിൽ ലൈംഗികത ഉൾപ്പെടണമെന്നില്ല.

ഒരു വ്യക്തിയോട് നിങ്ങൾക്ക് ലൈംഗികവും പ്രണയപരവുമായ ആകർഷണമനുഭവപ്പെടുമ്പോൾ ഇത് വ്യത്യസ്തമായിരിക്കും.
ലൈംഗികപരമായും ചിന്തിക്കുന്ന വ്യക്തിക്ക്,അതൊരു തികഞ്ഞ ബന്ധമാണ്.

പക്ഷെ ലൈംഗിക ബന്ധത്തിന്റെ ആവശ്യകത അനുഭവപ്പെടാത്ത ആളുകളെ സംബന്ധിച്ചടുത്തോളം റൊമാന്റിക് അട്രാക്ഷനാണ് അവർ ഇഷ്ടപ്പെടുന്നതും ഒരാളെ കണ്ടുമുട്ടുമ്പോൾ അവർക്കാദ്യം തോന്നുന്നതും.

യഥാർത്ഥത്തിൽ ഇപ്പറഞ്ഞ രണ്ട് ആകർഷണങ്ങളും വ്യത്യസ്തമാണ്,പക്ഷെ ഇവ
സമാനവുമാണ്.ലൈംഗികേതര വികാരങ്ങളുള്ള ഒരാളിൽ,ഒരു വ്യക്തിയിലുള്ള ലൈംഗിക വികാരങ്ങൾ ഉണർത്താൻ ശ്രമിക്കൂ.നിങ്ങൾക്ക് മാറ്റങ്ങൾ കാണാൻ സാധിക്കും.

റൊമാന്റിക് ആകർഷണം സൗഹൃദത്തിന് സമാനമാണ്, പക്ഷേ അത് തികച്ചും ഒന്നുതന്നെ എന്ന് പറയാനും കഴിയില്ല.ഒരു സുഹൃത്തിനോടുള്ള നിങ്ങളുടെ വികാരങ്ങൾ സമാനമാണ്,പക്ഷെ അവ റൊമാന്റിക് അല്ല, കാരണം നിങ്ങൾ ഒരു സുഹൃത്തിനെ ലൈംഗികേതര രീതിയിൽ സ്പർശിക്കാൻ ആഗ്രഹിക്കുന്നു.

3)ഫിസിക്കൽ അട്രാക്ഷൻ
::::::::::::::::::::::::::::::::::::::::::::::::::::

ശാരീരിക ആകർഷണത്തെ ഇന്ദ്രിയ ആകർഷണം എന്നും
പറയാറുണ്ട്.വ്യക്തമായി പറഞ്ഞാൽ,നാമോരോരുത്തരും ശാരീരികമായി ആകർഷിക്കപ്പെടുന്നു എന്ന് ചുരുക്കം.

ലൈംഗികതയുടെ ചുവയില്ലാതെ
ഒരു ചുംബനം ലഭിക്കുവാനോ,ഒരു ആലിംഗനം ലഭിക്കുവാനോ നാം ആഗ്രഹിക്കാറുണ്ട്.

നമുക്ക് നല്ലൊരു സുഹൃത്തിനെ ആവശ്യമുണ്ട്.സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുക
സങ്കടപ്പെടുമ്പോൾ തങ്ങളെ ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതും മനുഷ്യന്റെ ഒരാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *