പങ്കാളികൾ തമ്മിലുള്ള വികാരാധീനമായ റൊമാന്റിക് ലിപ് ലോക്ക്,ഒരു കുട്ടിക്ക് അമ്മ നൽകുന്ന ഊഷ്മളതയുള്ള ചുംബനങ്ങൾ മുതലായവ സാധാരണയായി കണ്ടുവരുന്നു.
നല്ലൊരു ചുംബനം ശാരീരിക സ്പർശനത്തേക്കാൾ
മികച്ചതാണ്.ചുംബന നാമങ്ങളുടെ തരവും അവയുടെ അർത്ഥവും ഒന്നറിഞ്ഞിരിക്കുക എന്നത് ഇക്കാലത്ത് ഏറ്റവും മിനിമം വേണ്ട ഒരറിവും.
കൂടാതെ, ഈ രസകരമായ ചുംബനങ്ങൾ എങ്ങനെ,എവിടെ, ആർക്കാണ് നൽകാൻ കഴിയുക?
രസകരമായ ഒരു ചോദ്യമാണത്.
അതിനായി സാധാരണയായി ബന്ധങ്ങളിൽ കാണപ്പെടുന്ന 5
തരം ചുംബനങ്ങൾ ഞാനിവിടെ
പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു.
1902 ൽ എഴുതപ്പെട്ട“ ചുംബനവും ചരിത്രവും” എന്ന പുസ്തകത്തിൽ വ്യത്യസ്ത തരം ചുംബനങ്ങൾ ചേർത്ത ഡാനിഷ് റൊമാന്റിക് ആയിരുന്നു ക്രിസ്റ്റഫർ നൈറോപ്പ്.യഥാർത്ഥ കൃതി പിന്നീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് വില്യം ഫ്രെഡറിക് ഹാർവി ആണ്.
സ്നേഹം, സമാധാനം, വാത്സല്യം, ബഹുമാനം, സൗഹൃദം തുടങ്ങിയ വികാരങ്ങളുടെയടിസ്ഥാനത്തിൽ ചുംബനങ്ങൾ വ്യത്യസ്ത വിഭാഗങ്ങളിൽ പെടുന്നുവെന്ന് നൈറോപ്പ് പറയുന്നു.
സാധാരണയായി ബന്ധങ്ങളിൽ കാണപ്പെടുന്ന
അവയോരോന്നിനെയുംക്കുറിച്ച്,
അവയുടെ ഉദ്ദേശത്തെക്കുറിച്ച് അദ്ദേഹത്തിനെന്താണ് പറയാനുള്ളതെന്ന് നമുക്ക് ചുരുക്കമായി എടുക്കാം:
1)കിസ്സ് ഓഫ് ലവ്
:::::::::::::::::::::::::::::::::::::
പരസ്പരമുള്ള ആഗ്രഹം കൊണ്ട് നിറഞ്ഞിരിക്കുന്നതും ചുണ്ടുകളിൽ സാധാരണയായി കാണപ്പെടുന്നതുമാണ് ഒരു പ്രണയ ചുംബനം.