കൈകൾ രണ്ടും ഇരു തോളിലുമായി വച്ച് മുഖം നോക്കി
അയാളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നു.
പക്ഷെ ഇതെ രീതി തോളിൽ പിടിച്ചു കുലുക്കിക്കൊണ്ടാണ് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ഉള്ളിലുള്ള രോഷത്തെയാണ് അത് സൂചിപ്പിക്കുക.
11)ഫോർഹെഡ് എഗെയ്ൻസ്റ്റ് ഫോർഹെഡ്
::::::::::::::::::::::::::::::::::::::::::::::::::::::::::::
സ്നേഹം,വാത്സല്യം മുതലായവ പ്രകടിപ്പിക്കുന്നതിനുള്ള ഒരു അടയാളം,അല്ലെങ്കിൽ സാമിപ്യം
ലഭിക്കുന്നതിനുള്ള അപേക്ഷ,
തുടങ്ങിയവയെ സൂചിപ്പിക്കുന്നു.
12)ചീക്ക് ടു ചീക്ക്
:::::::::::::::::::::::::::::::::::
വളരെയടുത്ത അടുപ്പത്തിന്റെ അടയാളം.
13)ഹാൻഡ് ഓൺ ഫേസ്
::::::::::::::::::::::::::::::::::::::::::::::::::
വാക്കുകളിലൂടെയല്ലാതെ തന്റെ സ്നേഹമറിയിക്കുവാൻ ഒരാൾ തിരഞ്ഞെടുക്കുന്ന മാർഗമാണിത്
നല്ല സുഹൃത്തുക്കൾക്കിടയിലെ ഈ രീതിക്ക് സ്ഥാനമുള്ളൂ.തന്റെ എതിർലിംഗത്തിലുള്ള സുഹൃത്തിനോട് തോന്നുന്ന ഒരു ക്രഷ്,സ്നേഹം അറിയിക്കുക എന്ന ഉദ്ദേശം മാത്രമേ ഇതിനുള്ളൂ
കവിളുകളിൽ സ്പർശിച്ചുകൊണ്ട് കണ്ണുകളിലേക്ക് നോക്കുമ്പോൾ അവർക്കിടയിൽ ആശയം കൈമാറപ്പെടുന്നു എന്ന് വേണം കരുതാൻ.
14)ഹാൻഡ് ഓൺ നെക്ക്
::::::::::::::::::::::::::::::::::::::::::::::::::
അടുപ്പം വർദ്ധിപ്പിക്കാനുള്ള ആഗ്രഹം,നൽകുന്ന സംരക്ഷണത്തെ സൂചിപ്പിക്കാൻ,
ലഭിക്കുന്ന ആശ്വാസത്തെ പ്രകടിപ്പിക്കാൻ അല്ലെങ്കിൽ ആശ്വസിപ്പിക്കാൻ ഒക്കെ ഈ രീതി ഉപയോഗിച്ചുകാണുന്നു.
15)റബ്ബിങ് യുവർ പാം
:::::::::::::::::::::::::::::::::::::::::::
സ്വയം ആശ്വസിപ്പിക്കാനുള്ള ഒരു മാർഗം,മറ്റൊരാളുടെ ശ്രദ്ധ നേടുന്നതിനോ ആരെയെങ്കിലും ഉണർത്തുന്നതിനോ ഉള്ള വഴി.
അതാണ് ഈയൊരു രീതിയിലൂടെ അർത്ഥമാക്കുന്നത്.
16)ക്ലാസ്‍പിങ് ദെയർ ആം വിത്ത് യുവർസ്
::::::::::::::::::::::::::::::::::::::::::::::::::::::::::::::::
സൗഹൃദം നേടുക,സുരക്ഷിതത്വം ആഗ്രഹിക്കുക അല്ലെങ്കിൽ
നിങ്ങളിൽ നിന്നുമൊരു ഉപദേശം
ലഭിക്കേണ്ടതിന്റെ ആവശ്യകത
എന്നിവയെ ഒക്കെ സൂചിപ്പിക്കാൻ
ഈ രീതി ഉപയോഗിക്കുന്നു.
കൈകൾ തമ്മിൽ കോർത്തു പിടിക്കുകയാണ് ഇവിടെ ചെയ്യുക
17)ടച്ചിങ് യുവർ ഹെയർ